അടുത്ത മത്സരത്തില്‍ ലക്ഷ്യം ഇരട്ട സെഞ്ചുറി, അമ്പത് ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കും - വൈഭവ്

6 months ago 6

06 July 2025, 01:00 PM IST

Vaibhav-Suryavanshi-duck-after-century

Photo: AFP

ലണ്ടന്‍: യൂത്ത് ഏകദിനത്തില്‍ അതിവേഗ സെഞ്ചുറി തികച്ചതിന് പിന്നാലെ വമ്പന്‍ പ്രഖ്യാപനവുമായി കൗമാരതാരം വൈഭവ് സൂര്യവംശി. അടുത്ത മത്സരത്തില്‍ ഇരട്ടസെഞ്ചുറി നേടാനാണ് തന്റെ ശ്രമമെന്നും നിശ്ചിത അമ്പത് ഓവര്‍ മുഴുവനായി കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വൈഭവ് പറഞ്ഞു. ബിസിസിഐ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് വൈഭവ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍ തനിക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ കളി നേരിട്ട് കാണാനായെന്നും വൈഭവ് പറഞ്ഞു. നൂറും ഇരുന്നൂറും തികച്ചതിന് പിന്നാലെ അദ്ദേഹം ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നു. അതിനാല്‍ എനിക്കും അതുപോലെ ദീര്‍ഘനേരം ബാറ്റുചെയ്യണമെന്നുണ്ട്. കാരണം ഞാന്‍ പുറത്തായതിന് ശേഷവും 20 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. - വൈഭവ് പറഞ്ഞു.

ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനായതില്‍ സന്തോഷമുണ്ട്. അടുത്ത മത്സരത്തില്‍ 200 റണ്‍സ് നേടാന്‍ ശ്രമിക്കും. അമ്പത് ഓവര്‍ മുഴുവനായും ബാറ്റുചെയ്യാനാണ് ശ്രമിക്കുക. ഞാന്‍ റണ്ണെടുക്കുമ്പോള്‍ അതിന്റെ നേട്ടം ടീമിന് ലഭിക്കുന്നു. അതിനാല്‍ മുഴുവന്‍ ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കുമെന്നും വൈഭവ് കൂട്ടിച്ചേര്‍ത്തു.

സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ പുതുചരിത്രമെഴുതുകയായിരുന്നു. യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52-പന്തില്‍ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാന്‍ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ല്‍ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുള്‍ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2013-ല്‍ സെഞ്ചുറി നേടുമ്പോള്‍ 14 വര്‍ഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും വൈഭവിന് വന്നുചേര്‍ന്നു.

Content Highlights: I Will Score 200 adjacent crippled says Vaibhav Suryavanshi

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article