അടുത്ത മാസം വിവാഹ നിശ്ചയം, അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഒന്നിക്കുന്നു; കേട്ടത് സത്യമോ?

1 month ago 7
dhruv anuധ്രുവ് വിക്രമും അനുപമയും
മാസങ്ങളായി സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയാവുന്ന പ്രണയ കഥയാണ് അനുപമ പരമേശ്വരന്റെയും വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെയും. അതിനെ സാക്ഷ്യപ്പെടുത്തുന്ന പല വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഇരുവരും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു എന്ന തരം വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അടുത്ത മാസം, മെയില്‍ അനുപമ പരമേശ്വരനും ധ്രുവിനും വിവാഹ നിശ്ചയം നടക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇരുവരുടെയും വിവാഹത്തിന് മുന്‍കൈ എടുത്തത് കുടുംബം തന്നെയാണെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് അനുപമ പരമേശ്വരനോ ധ്രുവ് വിക്രമോ പ്രതികരിച്ചിട്ടില്ല.

Also Read: 25,000 രൂപയ്ക്ക് തന്നെ വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍; എല്ലാം തുറന്ന് പറയാന്‍ എന്തുകൊണ്ട് വൈകി എന്നതിന് ഖുശ്ബു പറഞ്ഞ കാരണം

ബൈസണ്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് അനുപമയ്ക്കും ധ്രുവ് വിക്രമിനും ഇടയില്‍ സൗഹൃദം ആരംഭിച്ചത്. അത് പ്രണയത്തിലേക്ക് മാറുകയായിരുന്നു. പിന്നീട് രണ്ട് പേരും ഒന്നിച്ചുള്ള ഒരു ലിപ് ലോക്ക് ചിത്രം ലീക്കായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അത് ചര്‍ച്ചയാവുകയും ചെയ്തു. ഇരുവരുടെയും സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസും ആ പ്രണയ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു

ബൈസണുമായി ബന്ധപ്പെട്ട പരിപാടകളിലും അവാര്‍ഡ് ഷോകളിലും ഒന്നിച്ചെത്തിയ ധ്രുവ് വിക്രമിന്റെയും അനുപമ പരമേശ്വരന്റെയും ചിത്രങ്ങള്‍ വൈറലായി. അതിനിടയിലാണ് ഇരുവരുടെയും ഡേറ്റിങിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഗോസിപ്പുകളോട് ഇരുവരും പ്രതികരിക്കുന്നില്ല എന്നതും വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായി പ്രചരിക്കാന്‍ കാരണമായി. ധ്രുവിന്റെയും അനുപമയുടെയും പേരിലുള്ള ഫാന്‍സ് പേജുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.


പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നതാണ് അനുപമ പരമേശ്വരന്‍ . ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് വലിയൊരു സ്റ്റാര്‍ഡമുള്ള നടിയായി അനുപമ മാറിക്കഴിഞ്ഞു. വിമര്‍ശനങ്ങളില്‍ നിന്നും കുറ്റപ്പെടുത്തലുകളില്‍ നിന്നും കഷ്ടപ്പെട്ട് നേടിയെടുത്തതാണ് അനുപമയുടെ ഈ വിജയം.

വിക്രമിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമാ ലോകത്തേക്ക് എത്തിയ ധ്രുവ് വിക്രം ഇതിനോടകം ഇന്റസ്ട്രിയില്‍ തന്റെ പേര് അടയാളപ്പെടുത്തിക്കഴിഞ്ഞു. ആദിത്യ വര്‍മ എന്ന ആദ്യ ചിത്രം തന്നെ മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ബൈസണിന് ശേഷം- സിനിമയ്ക്ക് വേണ്ടി ജീവിതം തന്നെ കൊടുക്കുന്ന അച്ഛന്റെ മകന്‍ തന്നെ എന്ന വിശേഷണവും നടന്‍ നേടിക്കഴിഞ്ഞു

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article