അടുത്ത വര്‍ഷം എന്റെ മക്കളുടെ അമ്മയ്ക്ക് പത്മ അവാര്‍ഡ് ലഭിക്കണം, അത് എന്റെ മാനിഫെസ്റ്റേഷനാണ് എന്ന് ചിന്മയിയുടെ ഭര്‍ത്താവ്

1 week ago 3
chinmayi rahulചിന്മയ് ശ്രീപദയും രാഹുലും മക്കൾക്കൊപ്പം
ചിന്മയ് ഇന്ന് ലോകം അറിയപ്പെടുന്ന ഗായികയാണ്. മണിരത്‌നം സംവിധാനം ചെയ്ത കണ്ണത്തില്‍ മത്തമിട്ടാല്‍ എന്ന ചിത്രത്തിലെ പാട്ട് പാടിക്കൊണ്ടാണ് ചിന്മയിയുടെ പിന്നണി ഗായികയായുള്ള അരങ്ങേറ്റം. അവിടെ മുതലിങ്ങോട്ട് തുടങ്ങിയതാണ് ചിന്മയിയുടെ സംഗീത യാത്ര. ആ യാത്ര 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്റെ ഭാര്യയ്ക്ക് ഒരു പദ്മ അവാര്‍ഡ് ലഭിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്ന് നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍ പറയുന്നത്.

വിവാഹത്തിന് ശേഷം തന്നെ ഏറ്റവും പിന്തുണയ്ക്കുന്ന ആള്‍ ഭര്‍ത്താവ് രാഹുല്‍ തന്നെയാണ്. അത് മാത്രമല്ല, തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിനും പാഷനെ പിന്‍തുടരുന്നതിനും കട്ടയ്ക്ക് സപ്പോര്‍ട്ടായി രാഹുലുണ്ട് എന്നും ചിന്മയ് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ സ്‌നേഹം കിട്ടാതെയാണ് ഞാന്‍ വളര്‍ന്നത്. പക്ഷേ ഒരച്ഛന്‍ എങ്ങനെയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചോ, അതുപോലെയാണ് രാഹുല്‍ തന്റെ മക്കള്‍ക്ക്, അവരോടൊപ്പം ഞാനും രാഹുലിന്റെ മകളായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് ജെഎഫ്ഡബ്ല്യു അവാര്‍ഡ് ഷോയില്‍ ചിന്മയ് പറഞ്ഞു.

Samayam Malayalamകൃതി ഷെട്ടിയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്ത് അഭിനയിക്കില്ല എന്ന് വിജയ് സേതുപതി പറയാനുണ്ടായ കാരണം; അച്ഛനെ പോലെയാണ്!
കഴിഞ്ഞ പതിനഞ്ച് മാസത്തോളമായി ചിന്മയി പല സംസ്ഥാനങ്ങളിലായി പാട്ടുകളുമായി തിരക്കിലാണ്. തമിഴില്‍ മലയാളത്തില്‍ തെലുങ്കില്‍ എന്നിങ്ങനെ പാടിക്കൊണ്ടേയിരിക്കുന്നു. അത്രയേറെ കഴിവുള്ള ഗായികയാണ്, അതിന് വേണഅടി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ പതിനഞ്ച് മാസങ്ങള്‍ വളരെ മനോഹരമായിരുന്നു എന്ന് രാഹുല്‍ അഭിമാനത്തോടെ പറയുന്നു.


അത് മാത്രമല്ല, കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ, ഒരു ദൈവം തന്ത പൂവേ.. എന്ന പാട്ട് ചിന്മയി പാടിയിട്ട് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ 25 വര്‍ഷത്തിനുള്ളില്‍ ആയിരകണക്കിന് മനോഹരമായ പാട്ടുകള്‍ ചിന്മയി പാടിയിട്ടുണ്ട്. എല്ലാ സ്റ്റേറ്റിലും പോയി സ്റ്റേറ്റ് അവാര്‍ഡും വാങ്ങി. കൊങ്കിണിയിലും മറാഠിയിലും എല്ലാം ചിന്മയ് പാടി അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ എന്റെ മക്കളുടെ അമ്മ ഒരു പത്മശ്രീ വാങ്ങണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, മാനിഫെസ്റ്റ് ചെയ്യുന്നു. ഈ ജനറേഷനിലെ ഗായകര്‍ക്ക് പദ്മശ്രീ നല്‍കി ആദരിക്കണം എന്നും, അത് എന്റെ ഭാര്യയിലൂടെ ആയിരിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article