Published: May 27 , 2025 10:15 AM IST
1 minute Read
ലണ്ടൻ ∙ മോശം റഫറിയിങ് കാരണം ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ആസ്റ്റൻ വില്ലയ്ക്ക് അടുത്ത വർഷത്തെ ചാംപ്യൻസ് ലീഗ് യോഗ്യത നഷ്ടമായെന്ന ആരോപണവുമായി കോച്ച് ഉനായ് എമറി. ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ അവസാന മത്സരത്തിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ട ആസ്റ്റൻ വില്ല ജയിച്ചിരുന്നെങ്കിൽ 5–ാം സ്ഥാനക്കാരായി ചാംപ്യൻസ് ലീഗിലെത്താമായിരുന്നു.
എന്നാൽ, 73–ാം മിനിറ്റിൽ മോർഗൻ റോജേഴ്സ് നേടിയ ഗോൾ റഫറി തോമസ് ബ്രമാൽ അനുവദിച്ചില്ല. യുണൈറ്റഡ് ഗോളിയെ റോജേഴ്സ് ഫൗൾ ചെയ്തെന്നു റഫറി വിധിച്ചു. പന്തു ഗോളാകും മുൻപ് റഫറി വിസിൽ മുഴക്കിയതിനാൽ വിഎആർ പരിശോധനയ്ക്കും സാധ്യതയില്ലാതെ വന്നു. ഈ ഗോൾ അനുവദിക്കപ്പെട്ടിരുന്നെങ്കിൽ വില്ല 1–0നു മുന്നിലെത്തുമായിരുന്നു. പിന്നാലെ 2 ഗോളടിച്ച് യുണൈറ്റഡ് 2–0ന് കളി ജയിച്ചതോടെ വില്ല 6–ാം സ്ഥാനത്തായി.
മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ ടീമുകളാണു ഞായറാഴ്ച ചാംപ്യൻസ് ലീഗ് ബെർത്ത് ഉറപ്പിച്ചത്. ലീഗ് ചാംപ്യൻമാരായ ലിവർപൂളും രണ്ടാം സ്ഥാനക്കാരായ ആർസനലും നേരത്തേ യോഗ്യത നേടിയിരുന്നു.
English Summary:








English (US) ·