Published: June 19 , 2025 07:36 AM IST
1 minute Read
ദുബായ് ∙ അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ട്വന്റി20 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യമത്സരം ജൂൺ 14ന് എജ്ബാസ്റ്റനിൽ പാക്കിസ്ഥാനുമായി. 12 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം ജൂൺ 12ന് എജ്ബാസ്റ്റനിൽ ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലാണ്.
നിലവിലെ കിരീടജേതാക്കളായ ന്യൂസീലൻഡിന്റെ ആദ്യ മത്സരം 13ന് വെസ്റ്റിൻഡീസുമായാണ്. ഇന്ത്യയുടെ 2–ാം മത്സരം ജൂൺ 17ന് ഹെഡിങ്‍ലിയിൽ യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുമായാണ്. 21ന് ഓൾഡ്ട്രാഫഡിൽ ദക്ഷിണാഫ്രിക്കയെയും 25നു യോഗ്യത നേടിയ ടീമിനെയും നേരിടുന്ന ഇന്ത്യ 28നു ലോഡ്സിൽ ഓസ്ട്രേലിയയുമായും ഏറ്റുമുട്ടും.
ആറു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ. ആദ്യ ഗ്രൂപ്പിൽ ആറു തവണ ചാംപ്യന്മാരായ ഓസ്ട്രേലിയ, കഴിഞ്ഞ തവണത്തെ റണ്ണർ അപ്പായ ദക്ഷിണാഫ്രിക്ക, 2020ൽ ഫൈനൽ കളിച്ച ഇന്ത്യ, പാക്കിസ്ഥാൻ എന്നിവർക്കൊപ്പം യോഗ്യതാ ടൂർണമെന്റിൽ ജയിച്ചെത്തുന്ന രണ്ടു ടീമുകൾ.
രണ്ടാം ഗ്രൂപ്പിൽ ന്യൂസീലൻഡിനു പുറമേ വെസ്റ്റിൻഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട്, യോഗ്യതാ ടൂർണമെന്റിൽ ജയിച്ചെത്തുന്ന രണ്ടു ടീമുകൾ. ഓരോ ഗ്രൂപ്പിലും ആദ്യമെത്തുന്ന രണ്ടു ടീമുകൾ ഓവലിൽ ജൂൺ 30നും ജൂലൈ രണ്ടിനുമായി നടക്കുന്ന സെമിയിൽ ഏറ്റുമുട്ടും. ഫൈനൽ ജൂലൈ 5ന് ലോഡ്സിൽ.
English Summary:








English (US) ·