Published: August 11, 2025 08:43 PM IST Updated: August 11, 2025 08:55 PM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ മഹേന്ദ്രസിങ് ധോണി ഉണ്ടാകുമോ? ഏതാനും സീസണുകളായി ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നുകേൾക്കുന്ന ഈ ചോദ്യം, ഒരിക്കൽക്കൂടി ധോണിക്കു മുന്നിൽ ഉയർന്നു. നാൽപ്പത്തിനാലുകാരനായ സൂപ്പർതാരം ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു അവതാരകന്റെ ചോദ്യം. അക്കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ധോണി അറിയിച്ചതിനു പിന്നാലെ, സദസിൽനിന്ന് ധോണി കളിക്കണമെന്ന ആവശ്യം ഉയർന്നു. ഇതിന് താരം നൽകി മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘‘അടുത്ത സീസണിൽ കളിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. എന്തായാലും അക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടല്ലോ. ഡിസംബർ വരെ എന്തായാലും സമയം കിട്ടും. എന്തായാലും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനം കൈക്കൊള്ളും’ – ധോണി പറഞ്ഞു.
ഇതിനു പിന്നാലെയാണ് ധോണി കളിക്കണമെന്ന് സദസിൽനിന്ന് ആവശ്യമുയർന്നത്. ‘സർ, താങ്കൾ കളിക്കണം’ എന്നായിരുന്നു ആരാധകന്റെ ആവശ്യം.
ഉടനടിയെത്തി ധോണിയുടെ മറുപടി. ‘‘എന്റെ കാലിലെ മുട്ടുവേദനയ്ക്ക് ആരു സമാധാനം പറയും’ എന്നായിരുന്നു ധോണിയുടെ മറുപടി.
MS Dhoni astatine 'The Chase is On': 'I'll determine by December... unless my genu decides otherwise!' Fans: 'Play, sir!' Dhoni: 'Who volition hole my knee?' Classic Dhoni humor, keeping america guessing and laughing!😂🏏#MSDhoni𓃵
pic.twitter.com/02qLYffVa2
ഐപിഎൽ ഉദ്ഘാടന സീസൺ മുതൽ കളിക്കുന്ന അപൂർവം താരങ്ങളിൽ ഒരാളായ ധോണി, ചെന്നൈ സൂപ്പർ കിങ്സ് ഐപിഎലിന്റെ ഭാഗമായിരുന്ന സീസണുകളിലെല്ലാം അവർക്കായിട്ടാണ് കളിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ക്യാപ്റ്റനെന്ന നേട്ടവും ധോണിക്കു സ്വന്തം. ഇത്തവണ ധോണിയുടെ പിൻഗാമിയായി മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്, ഐപിഎലിൽ തുടരുമോ എന്ന ചോദ്യം ധോണിക്കു മുന്നിലെത്തിയത്.
English Summary:








English (US) ·