അടൂർ ദളിത് വിഭാഗങ്ങളുടെ ജീവിതാവസ്ഥ പഠിക്കണം, മനസ്സ് വിശാലമാക്കുകയും വേണം -പുഷ്പവതി

5 months ago 5

05 August 2025, 08:55 AM IST

Pushpavathy and Adoor Gopalakrishnan

പുഷ്പവതി, അടൂർ​ ഗോപാലകൃഷ്ണൻ | ഫോട്ടോ: പി. കൃഷ്ണപ്രദീപ്, ജി. ബിനുലാൽ | മാതൃഭൂമി

തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ വലിഞ്ഞുകയറിച്ചെന്നതല്ലെന്നും സർക്കാർ ക്ഷണിച്ചിട്ടാണ് പോയതെന്നും സംഗീതനാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി. അടൂരിന് വേണമെങ്കിൽ തന്നെ അറിഞ്ഞാൽ മതി. തന്റെ ഗാനങ്ങൾകേട്ട് അറിയുന്ന ഒട്ടേറെപ്പേരുണ്ട്. ജീവിതംകൊണ്ട് ഒരുപാട് പഠിച്ചവരാണ് ഞങ്ങൾ.

പബ്ലിസിറ്റി ആഗ്രഹിച്ചാണ് പ്രതിഷേധിച്ചതെന്ന അടൂരിന്റെ പരാമർശം പ്രതികരണം അർഹിക്കുന്നില്ല. അടൂർ ദളിത് വിഭാഗങ്ങളുടെ ജീവിതാവസ്ഥ പഠിക്കണം. മനസ്സ് വിശാലമാക്കുകയും വേണം -പുഷ്പവതി പറഞ്ഞു.

കോൺക്ലേവിലെ അടൂരിന്റെ വിവാദ പരാമർശത്തിൽ സദസ്സിൽ എഴുന്നേറ്റുനിന്ന് പുഷ്പവതി പ്രതിഷേധിച്ചിരുന്നു.

Content Highlights: Pushpavathy Responds to Adoor Gopalakrishnan's Criticism Following Film Conclave Incident

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article