
ബ്ലസി, അടൂർ ഗോപാലകൃഷ്ണൻ | ചിത്രങ്ങൾ: മാതൃഭൂമി
സിനിമാ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പിന്തുണച്ച് സംവിധായകന്‍ ബ്ലെസി. പരിശീലനം സിനിമയെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞത് ഏതെങ്കിലും ജാതിയില്‍പെട്ടവര്‍ക്ക് എതിരല്ലെന്നും ബ്ലെസി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ സിനിമകള്‍ നിര്‍മ്മിക്കുന്ന പട്ടികജാതിവിഭാഗത്തില്‍ പെട്ടവര്‍ക്കും വനിതകള്‍ക്കുമെതിരായ പരാമര്‍ശമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ കോണ്‍ക്ലേവില്‍ നടത്തിയത്.
'അടൂര്‍ സാറ് പറഞ്ഞതിനെ ആ രീതിയില്‍ കാണണമെന്നില്ല. പുതുതായി സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക്, സ്‌ക്രിപ്റ്റ് നോക്കുന്നതിനൊപ്പം, ആരുടെയെങ്കിലും വര്‍ക്ക് ചെയ്യുക, അല്ലെങ്കില്‍ ആ രീതിയിലുള്ള ഒരു ട്രെയിനിങ് കൊടുക്കുക എന്ന് പറയുന്നത് സിനിമ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ്. അല്ലാതെ ഒരു ജാതിയില്‍ പെട്ടയാള്‍ക്കാരായതുകൊണ്ടാണെന്ന് നമ്മള്‍ വിശ്വസിക്കാതിരിക്കണം.' -ബ്ലെസി പറഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.
ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകയായ പുഷ്പവതി പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വകവെക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം തുടരുകയായിരുന്നു.
കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരത്തിനെതിരെയും അടൂര്‍ തുറന്നടിച്ചു. നടന്നത് മോശം സമരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സമരം നടത്തിയത്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കാന്‍ പാടില്ല. ടെലിവിഷന്‍ നശിച്ച അവസ്ഥയിലാണ്. ഒരു നല്ല പരിപാടി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Director Blessy supports Adoor Gopalakrishnan's arguable statements
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·