Published: November 28, 2025 04:43 PM IST
1 minute Read
മുംബൈ∙ അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച് മലയാളി താരവും. കോട്ടയം സ്വദേശി ആരോൺ ജോര്‍ജാണ് ടീമില്‍ ഇടം നേടിയത്. അടുത്ത മാസം 12നു ദുബായിൽ ആരംഭിക്കുന്ന ടൂർണമെന്റിനുള്ള പതിനഞ്ച് അംഗ ടീമിനെ ജൂനിയർ സെലക്ഷൻ കമ്മിറ്റി ഇന്നാണ് പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ താരവും ഐപിഎലിൽ ചെന്നൈ താരവുമായ ആയുഷ് മാത്രെയാണ് ക്യാപ്റ്റൻ. പതിനാലുകാരൻ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. വിഹാന്‍ മല്‍ഹോത്രയാണ് വൈസ് ക്യാപ്റ്റൻ.
ഇത്തവണ ഏകദിന ഫോർമാറ്റിലാണ് ഏഷ്യാ കപ്പ്. അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 19 ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് കൂടിയാണ് ടൂർണമെന്റ്. ഡിസംബര്‍ 12 മുതല്‍ 21 വരെ ദുബായിലാണ് അണ്ടര്‍ 19 ഏഷ്യാ കപ്പ് നടക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ഇരു ടീമുകൾക്കും പുറമെ യോഗ്യതാ റൗണ്ടില്‍ ജയിച്ചുവരുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പ് എയിലുണ്ട്.
അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകള്‍ക്ക് പുറമെ യോഗ്യതാ റൗണ്ടില്‍ ജയിച്ചെത്തുന്ന ഒരു ടീം കൂടി ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ബി. 12ന് യോഗ്യതാ റൗണ്ടില്‍ ജയിച്ചെത്തുന്ന ടീമുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സെമിയിലെത്തുക. 19നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. 21നു ഫൈനൽ.
🚨 NEWS 🚨
India’s U19 Squad for ACC Men’s U19 Asia Cup announced.
The Junior Cricket Committee has picked the India U19 squad for the upcoming ACC Men’s U19 Asia Cup to instrumentality spot successful Dubai from 12th December.
Details 🔽 https://t.co/NQS4ihS8hn
ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുൻഡു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിങ് (വിക്കറ്റ് കീപ്പർ), യുവരാജ് ഗോഹിൽ, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, നമൻ പുഷ്പക്, ഡി. ദീപേഷ്, ഹെനിൽ പട്ടേൽ, കിഷൻ കുമാർ സിങ്, ഉദ്ധവ് മോഹൻ, ആരോൺ ജോർജ്
English Summary:








English (US) ·