Published: September 22, 2025 09:59 AM IST
1 minute Read
മോങ്ങം (മലപ്പുറം) പ്രഥമ അണ്ടർ 18 എഡെക്‌സ് കേരള സൂപ്പർ കപ്പ് കിരീടത്തിനായി ഇന്ന് എസി മിലാൻ അക്കാദമി കേരളയും മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയും ഏറ്റുമുട്ടും. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മോങ്ങം ബിബിഎം സ്പോട്ലാൻഡ് സ്‌റ്റേഡിയത്തിലാണു ഫൈനൽ. മുത്തൂറ്റ് ഫുട്ബോൾ അക്കാദമി, മലപ്പുറം എംഎസ്‌പിയെയും എസി മിലാൻ, ലിറ്റിൽ ഇന്ത്യ റിയൽ മലബാർ എഫ്‌സിയെയും പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.
പുതിയ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിലാണ് ഇന്ന് ഇരുടീമുകളും കിരീടപ്പോരാട്ടത്തിനിറങ്ങുക. മലപ്പുറം അരീക്കോട് സ്വദേശി അജ്സൽ ആണു മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയുടെ ക്യാപ്റ്റൻ. ജില്ലാ ഫുട്‌ബോൾ ടീം അംഗമായ അജ്സലിന് ഇന്ന് മത്സരമുള്ളതിനാൽ സൂപ്പർ കപ്പിൽ കളിക്കില്ല. പകരം പത്തനംതിട്ട സ്വദേശി ഗ്ലാഡ്‌സൻ ചെറിയാൻ ക്യാപ്റ്റനാകും.
സെമിയിൽ ചുവപ്പ് കാർഡ് ലഭിച്ചതിനാൽ എസി മിലാൻ ക്യാപ്റ്റൻ നാഷിദിനും ഇന്നു കളിക്കാനാകില്ല. പെരിന്തൽമണ്ണക്കാരൻ അഹമ്മദ് ഷമീൽ ആയിരിക്കും ക്യാപ്റ്റനാകുക. അക്കാദമിയുടെ സ്ഥിരം പരിശീലന സ്‌റ്റേഡിയത്തിൽ മുത്തൂറ്റ് ഫൈനൽ പോരാട്ടത്തിനിറങ്ങുമ്പോൾ, എതിരാളികളായ എസി മിലാൻ, ആതിഥേയരെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ്.
English Summary:








English (US) ·