Published: July 17, 2026 11:08 AM IST
1 minute Read
ഗോൾ ( ശ്രീലങ്ക) ∙ ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടി സെഞ്ചറി നേടി മലയാളി താരം മാനവ് കൃഷ്ണ. 153 പന്തുകളിൽ 6 ഫോറും 3 സിക്സുമടക്കം 100 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്ററായ മാനവ് നേടിയത്.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 9 വിക്കറ്റിനു 424 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലക്ഷ്യ റായ്ചന്ദാനി (207), സാഗർ വിർക് (134), മാനവ് കൃഷ്ണ (100) എന്നിവരുടെ ബാറ്റിങ് മികവിൽ 576 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 6ന് 178ൽ നിൽക്കെ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മത്സരം സമനിലയായി.
What you should work next
കഴിഞ്ഞ സീസണിൽ അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന മാനവ്. രണ്ട് സെഞ്ചറികളടക്കമുള്ള മികച്ച പ്രകടനമാണ് ദേശീയ അണ്ടർ 19 ടീമിലേക്കു വഴിതുറന്നത്. കഴിഞ്ഞ ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയിലും അരങ്ങേറ്റം കുറിച്ചു. സഹോദരൻ മാധവ് കൃഷ്ണയും കേരള അണ്ടർ 19 ടീമംഗമാണ്. ഉണ്ണികൃഷ്ണൻ ശ്രീകണ്ഠനാണ് പിതാവ്.
കഴിഞ്ഞ ദിവസം നടന്ന കെസിഎൽ താരലേലത്തിൽ മാനവിനെ തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയിരുന്നു. ഒന്നര ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മാനവിനെ 2.90 ലക്ഷത്തിലാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്.
English Summary:





English (US) ·