Published: January 17, 2026 11:05 AM IST
1 minute Read
-
ജയിച്ച് സൂപ്പർ സിക്സ് റൗണ്ടിലെത്താൻ ഇന്ത്യ
ബുലവായോ (സിംബാബ്‌വെ) ∙ അണ്ടർ 19 ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്നു ബംഗ്ലദേശിനെ നേരിടും. വ്യാഴാഴ്ച ആദ്യ മത്സരത്തിൽ യുഎസ്എയെ 6 വിക്കറ്റിനു കീഴടക്കിയ ഇന്ത്യയ്ക്ക് ഇന്നും ജയം ആവർത്തിച്ചാൽ സൂപ്പർ സിക്സിൽ സ്ഥാനമുറപ്പിക്കാം. സിംബാബ്‌വെയിലെ ബുലവായോയിൽ ഉച്ചയ്ക്ക് ഒന്നുമുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയുമായെത്തിയ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ആദ്യ മത്സരത്തിൽ കുഞ്ഞൻ ടീമായ യുഎസ്എ കീഴടങ്ങിയത്. സൂപ്പർ ബാറ്റർ വൈഭവ് സൂര്യവംശി 2 റൺസിനു പുറത്തായപ്പോൾ ആയുഷ് മാത്രെ (19), വിഹാൻ മൽഹോത്ര (18) എന്നിവർക്കും തിളങ്ങാനായില്ല. കടുപ്പമേറിയ പോരാട്ടങ്ങൾക്കു മുൻപ് മികച്ച ഇന്നിങ്സുകളാണ് ബാറ്റർമാരിൽനിന്ന് ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നത്.
English Summary:








English (US) ·