Published: August 09, 2025 11:18 AM IST
1 minute Read
യാങ്കൂൺ (മ്യാൻമർ) ∙ എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ തുർക്ക്മെനിസ്ഥാനെ 7–0ന് കീഴടക്കി ഇന്ത്യ. ആദ്യ മത്സരത്തിൽ ഇന്തൊനീഷ്യയോടു ഗോൾരഹിത സമനില വഴങ്ങേണ്ടിവന്ന ഇന്ത്യ ഈ ജയത്തോടെ 4 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി.
ക്യാപ്റ്റൻ ശുഭാംഗി സിങ്, സുലഞ്ജന റൗൾ എന്നിവർ ഡബിൾ നേടിയ കളിയിൽ സിബാനി ദേവി, തോയ്ബിസാന ചാനു, പൂജ എന്നിവരും സ്കോർ ചെയ്തു.
നാളെ മ്യാൻമറിനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ഈ കളി ജയിച്ചാൽ ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പിനു യോഗ്യത നേടാം. സമനിലയാണെങ്കിൽ, തുർക്ക്മെനിസ്ഥാൻ ഇന്തൊനീഷ്യയോടു തോൽക്കാതിരുന്നാൽ ഇന്ത്യയ്ക്കു കടക്കാം.
English Summary:








English (US) ·