10 September 2025, 07:11 AM IST

മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ | ഫോട്ടോ - x.com/IndianFootball
ദോഹ (ഖത്തർ): ഏഷ്യൻ കപ്പ് അണ്ടർ-23 ഫുട്‌ബോൾ യോഗ്യതാ ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയം. ഗ്രൂപ്പ് എച്ചിൽ ബ്രൂെണെയെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. മലയാളിതാരം വിബിൻ മോഹന്റെ (5, 7, 62) ഹാട്രിക്കാണ് ഇന്ത്യക്ക് മികച്ച ജയം ഒരുക്കിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷദ്വീപ് താരം മുഹമ്മദ് ഐയ്മൻ (87, 90+7). ഇരട്ടഗോളും നേടി. ആയുഷ് ഛേത്രിയും (41) സ്കോർ ചെയ്തു.
നേരത്തേ ബഹ്‌റൈനെ കീഴടക്കുകയും (2-0) ഖത്തറിനോട് തോൽക്കുകയും (2-1) ചെയ്ത ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.
Content Highlights: India Triumphs Over Brunei successful AFC U-23 Asian Cup Qualifiers








English (US) ·