Authored by: അശ്വിനി പി|Samayam Malayalam•5 Jul 2025, 7:50 pm
മീനയുടെ ഭർത്താവ് മരണപ്പെട്ട സമയത്ത് കല മാസ്റ്റർ നൽകിയ പിന്തുണയെ കുരിച്ച് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്. അതേ കുറിച്ച് പറഞ്ഞാൽ ഞാൻ ഇമോഷണലാവും എന്ന് മീന പറയുന്നു
കല മാസ്റ്ററെ കുറിച്ച് മീന ഡാൻസിനെ കുറിച്ച് ഞാൻ അറിഞ്ഞതും അടുത്തതും എല്ലാം കല മാസ്റ്ററിലൂടെയാണ്. അതൊരു പ്രൊഫഷണൽ ബന്ധം എന്നതിനപ്പുറത്തേക്ക് കൊണ്ടുപോകാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു എന്ന് മീന പറഞ്ഞു. കല മാസ്റ്ററിനൊപ്പമുള്ള സിനിമ - ജീവിത അനുഭവങ്ങളും ഓർമകളും എല്ലാം മീന ഓർത്തെടുത്ത് പറയുന്നുണ്ട്.
Also Read: എന്റെ കുഞ്ഞ് എന്നെ സുന്ദരിയായി കണ്ടാൽ മതി, മേക്കപ് സെറ്റ് അടക്കം എടുത്താണ് ആശുപത്രിയിൽ എത്തിയത്; കൈകൂപ്പി പ്രാർത്ഥിക്കരുത് എന്ന് ദിയയോട് അശ്വിൻഎന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ വളരെ ശക്തമായി എനിക്കൊപ്പം നിന്ന്, സത്യം പറഞ്ഞാൽ എന്റെ കൈപിടിച്ചുയർത്തിയത് കല മാസ്റ്ററാണ്. അതിനെ കുറിച്ച് പറഞ്ഞാൽ ഞാൻ ഇമോഷണലാവും. എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ കല മാസ്റ്റർ ചെയ്തിട്ടുണ്ട്. അത് ഓരോന്ന് ഓരോന്ന് എടുത്ത് പറയാൻ പോലും എനിക്ക് സാധിക്കില്ല. ആ ചെയ്തതിനെല്ലാം ഞാൻ എന്താണ് തിരിച്ചു ചെയ്യുക എന്ന് പോലും എനിക്കറിയില്ല. ചെയ്തു തന്നതിന് നന്ദി പറയുകയാണെങ്കിൽ, അത് എത്ര തന്നെ പറഞ്ഞാലും തീരില്ല എന്നാണ് മീന പറഞ്ഞത്.
Also Read: ജങ്കൂക്കും വിന്ററും പ്രണയത്തിൽ! AESPA ന്റെയും BTS ന്റെയും ആരാധകർ ആകെ കൺഫ്യൂഷനിൽ, ഇത് സത്യമോ?
അമ്പയറുടെ തീരുമാനം ശരിയായില്ല; ബെന്‍ സ്റ്റോക്സ് ദേഷ്യപ്പെട്ടു, ആരാധകര്‍ ഇന്ത്യന്‍ ടീമിനെ കൂക്കിവിളിച്ചു
Also Read: നടിക്കെതിരെ സൈബർ അറ്റാക്ക്; സ്ത്രീയ്ക്ക് എട്ട് മാസം തടവ്; സെലിബ്രേറ്റികളെ ആക്രമിക്കുന്നത് എന്റർടൈൻമെന്റ് ആക്കരുത്, ഇത് മാതൃക
മീനയുടെ ഭർത്താവ് സാഗർ മരണപ്പെട്ട സമയത്താണ് കല മാസ്റ്ററ്‍ മീനയ്ക്കൊപ്പം ഒരു സഹോദരി എന്ന നിലയിൽ കൂടെ നിന്ന് എല്ലാം ചെയ്തത്. അതിന് ശേഷം മാനസികമായി തകർന്ന അവസ്ഥയിൽ നിന്ന് മീനയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നതും കല മാസ്റ്റർ തന്നെയാണ്. അതിനെ കുറിച്ച് പലപ്പോഴും, പല വേദികലിലും മീന തുറന്ന് പറഞ്ഞിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·