അതിവേഗം 50, മാത്യു ഫോർഡിന് റെക്കോഡ്; എ.ബി. ഡിവില്ലിയേഴ്‌സിന്റെ റെക്കോഡിനൊപ്പമെത്തി വിൻഡീസ് താരം

7 months ago 7

24 May 2025, 06:54 PM IST

matthew forde

മാത്യു ഫോർഡ് | AFP

ഡബ്ലിൻ: ഏകദിനക്രിക്കറ്റിലെ അതിവേഗ അർധസെഞ്ചുറിക്ക് മറ്റൊരവകാശി കൂടി. 16 പന്തിൽ 50 തികച്ച് വെസ്റ്റ് ഇൻഡീസ് താരം മാത്യു ഫോർഡാണ് ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്‌സ് സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തിയത്. അയർലൻഡിനെതിരേയായിരുന്നു ഫോർഡിന്റെ വെടിക്കെട്ട്.

എട്ടാമനായി ക്രീസിലെത്തിയ ഫോർഡ് എട്ട് സിക്സും രണ്ട് ഫോറും നേടി. 19 പന്തിൽ 58 റൺസാണ് നേടിയത്. 2015-ലാണ് ഡിവില്ലിയേഴ്‌സ് വിൻഡീസിനെതിരേ റെക്കോഡിട്ടത്.

ഫോർഡിന്റെ തകർപ്പൻ പ്രകടനം കൂടിയായപ്പോൾ ആദ്യം ബാറ്റുചെയ്ത വിൻഡീസ് എട്ട് വിക്കറ്റിന് 352 റൺസെടുത്തു. കെയാസി കാർട്ടി സെഞ്ചുറി (102) നേടി. ഷായ് ഹോപ് (49), ജസ്റ്റിൻ ഗ്രീവ്‌സ് (44) എന്നിവരും തിളങ്ങി. മഴകാരണം അയർലൻഡിന്റെ ബാറ്റിങ് വൈകുകയാണ്.

Content Highlights: Matthew Forde Equals AB De Villiers World Record Of Fastest 50 In ODIs

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article