മൂന്ന് പതിറ്റാണ്ടോളമാവുന്ന ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമ അവിടെ നില്‍ക്കട്ടെ, കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തഗ്ഗ് ലൈഫില്‍ കണ്ട അഭിരാമിയേ അല്ല ഇതാണ് മറ്റൊരു കൂട്ടരുടെ നിരീക്ഷണം. 2025 ല്‍ ആണ് കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത തഗ്ഗ് ലൈഫ് എന്ന ചിത്രം റിലീസ് ചെയ്തത്. അതില്‍ കമല്‍ ഹാസന്റെ ഭാര്യയായി അല്പം പ്രായമുള്ള കഥാപാത്രത്തെയാണ് അഭിരാമി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ശാരീരക സൗന്ദര്യം വലിയ വിഷയമേ ആയിരുന്നില്ല.
Also Read: കോമഡി നടനായി വന്ന ഇന്ദ്രന്‍സിനൊപ്പം എങ്ങനെ നായികയായി അഭിനയിക്കുന്നു എന്ന് ചോദ്യം; മധൂ നല്‍കിയ മറുപടി
എന്നാല്‍ കൃത്യം ഒരു വര്‍ഷം കഴിയുമ്പോഴേക്കും അഭിരാമിയുടെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ ആരാധകരെ ശരിക്കും അമ്പരപ്പിക്കുകയാണ്. മെലിഞ്ഞ് സുന്ദരിയായി എങ്ങനെയാണ് ഇങ്ങനെ മാറിയത് എന്നാണ് പലരുടെയും അമ്പരപ്പ്. ഇപ്പോള്‍ ഒരു പത്ത് വയസ്സ് കുറഞ്ഞത് പോലെയായി എന്ന് കമന്റ് ചെയ്യുന്നവരുണ്ട്.
എന്നാല്‍ വാസ്തവം എന്താണെന്നുവച്ചാല്‍, തുടക്കം മുതലേ അഭിരാമിയ്ക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്റെ യഥാര്‍ത്ഥ പ്രായത്തെക്കാള്‍ രണ്ടിരട്ടി കൂടുതലുള്ള വേഷങ്ങളാണ്. വിരുമാണ്ടി എന്ന ചിത്രത്തില്‍ കമല്‍ ഹാസന്റെ നായികയായി അഭിനയിക്കുമ്പോള്‍ 19 വയസ്സ് മാത്രമേ അഭിരാമിയ്ക്കുണ്ടായിരുന്നുള്ളൂ. തഗ്ഗ് ലൈഫില്‍ യങ് സുന്ദരിയായി വന്ന തൃഷയ്ക്കും, കമല്‍ ഹാസന്റെ ഭാര്യയായി പ്രായമുള്ള സ്ത്രീയായി വന്ന അഭിരാമിയ്ക്കും ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ എന്നത് തന്നെ ആരാധകര്‍ക്ക് അമ്പരപ്പായിരുന്നു.
വാസ്തവത്തില്‍ ഇപ്പോഴാണ് അഭിരാമിയ്ക്ക് താന്‍ ആഗ്രഹിക്കുന്നത് പോലെ വിവിധ ജോണറിലുള്ള അവസരങ്ങള്‍ വരുന്നത്. വിവാഹത്തിന് ശേഷം കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നിന്ന അഭിരാമി ഇപ്പോള്‍ തിരിച്ചുവരവില്‍ മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ്. അതിന് സ്വയം തന്നെ മിനുക്കിയെടുക്കുന്നതിന്റെ ഭാഗമാണ് ഈ സാരീരിക മാറ്റവും





English (US) ·