Published: October 17, 2025 10:39 AM IST
1 minute Read
ലണ്ടൻ ∙ ഫുട്ബോളിലെ അതിസമ്പന്നരുടെ പട്ടികയിൽ ടോപ് 10ൽ ഇടംപിടിച്ച് ബാർസിലോനയുടെ പതിനെട്ടുകാരൻ താരം ലമീൻ യമാൽ. ഫോബ്സ് പട്ടികയിൽ 4.3 കോടി ഡോളറുമായി (ഏകദേശം 378 കോടി രൂപ) യമാൽ 10–ാം സ്ഥാനത്തെത്തി.
28 കോടി ഡോളറുമായി (2462 കോടി രൂപ) അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. ഇന്റർ മയാമി താരം ലയണൽ മെസ്സിയാണ് (13 കോടി ഡോളർ– 1143 കോടി രൂപ) രണ്ടാമത്. മറ്റു സ്ഥാനക്കാർ: 3. കരിം ബെൻസേമ (10 കോടി ഡോളർ), 4. കിലിയൻ എംബപെ (9.5 കോടി ഡോളർ), 5. എർലിങ് ഹാളണ്ട് (8 കോടി ഡോളർ).
English Summary:








English (US) ·