അതീവ രഹസ്യമായി വിവാഹം പ്ലാൻ ചെയ്യുന്നു! രാജിന്റെ മുൻ ഭാര്യയുടെ വാക്കുകളും ആരാധകരുടെ കണക്കുകൂട്ടലും ചർച്ചയാകുന്നു

1 month ago 3

Authored by: ഋതു നായർ|Samayam Malayalam1 Dec 2025, 11:41 am

കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്, അതും അതീവരഹസ്യമായി തന്നെ ചടങ്ങ് നടക്കുമെന്നും റിപ്പോർട്ടുണ്ട്

raj nidimoru and samantha ruth to wed soon   raj s ex woman  shhyamali s station  gos viralസമാന്ത(ഫോട്ടോസ്- Samayam Malayalam)
ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവും നടി സാമന്ത റൂത്ത് പ്രഭുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചകൾ തകൃതിയാണ്. ഇരുവരും ബന്ധത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല എങ്കിലും വിവാഹം ഉടനെ ഉണ്ടാകും എന്നാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത് .

സംവിധായകനും നടിയും തമ്മിൽ തീർത്തും സ്വകാര്യമായ ഒരു ചടങ്ങിലൂടെ വിവാഹിതർ ആയേക്കും എന്നാണ് നാഷണൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗികമായ ഉറപ്പ് ഇരുകൂട്ടരുടെയും ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിലും ഡിസംബർ 1 തിങ്കളാഴ്ച ഇരുവരും വിവാഹിതരാകുമെന്ന റിപ്പോർട്ട് പോലും വന്നിരുന്നു.


കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചാണ് വിവാഹ ചടങ്ങ് നടക്കുക എന്ന് അഭ്യൂഹങ്ങളുണ്ട്, എന്നിരുന്നാലും ഇരു കക്ഷികളും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും നൽകിയിട്ടില്ല.

സാം- രാജ് വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിന്റെ ഇടയിലാണ് , നിഡിമോരുവിന്റെ മുൻ ഭാര്യ ശ്യാമാലി ദേയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഏവരെയും അമ്പരിപ്പിച്ചത്.


ALSO READ: രണ്ടാൾക്കും ഇത് സെക്കൻസ് മാര്യേജ്! അനിരുദ്ധിനെക്കാൾ പ്രായം സംയുക്തക്ക്; ഈ വിവാഹം ഇരുവരും കാത്തിരുന്ന് നടന്നത്
ഏഴുത്തുകാരനായ മൈക്കൽ ബ്രൂക്‌സിന്റെ കോട്ട്സ് സഹിതമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ശാലിനി നിറഞ്ഞത്. അതോടെയാണ് വീ ണ്ടും ഓൺലൈനിൽ ചർച്ചകൾക്ക് വഴിയൊരുങ്ങിയത്,

ALSO READ: നാട്ടിൽ ഉണ്ടായിരുന്നു, മലക്ക്പോകാൻ വ്രതത്തിലും; മകന്റെ പിറന്നാൾ ദിനം എന്തുകൊണ്ട് എത്തിയില്ല; ചോദ്യങ്ങൾ നിലനിൽക്കെ കണ്ടെത്തൽ

അതേസമയം, സാമന്തയുടെ ബ്രാൻഡ് ലോഞ്ച് പരിപാടിയിൽ വെച്ച് ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ഒരു ഫോട്ടോ ഇരുവരും പങ്കുവച്ചിരുന്നു. പ്രൊഫഷണൽ മേഖലയിലും ഇരുവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.

വരാനിരിക്കുന്ന വിവിധ പ്രോജക്ടുകളിൽ ഇവർ ഒരുമിച്ചാകും ഇരുവരും വർക്ക് ചെയ്യുന്നത് എന്നും റിപ്പോർട്ടുണ്ട്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന 'മാ ഇൻതി ബംഗാരം' എന്ന തെലുങ്ക് ആക്ഷൻ ഡ്രാമയുടെ സഹനിർമ്മാതാക്കളാണ് ഇരുവരും എന്നും സൂചനയുണ്ട്. ഓൺലൈൻ ചർച്ചകൾ ശക്തമായിട്ടും, സാമന്തയോ രാജോ റിപ്പോർട്ടുകളെക്കുറിച്ചോ വിവാഹത്തെകുറിച്ചോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read Entire Article