‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

1 week ago 6

ഓൺലൈൻ ഡെസ്‌ക്

Published: November 07, 2026 09:23 PM IST Updated: November 08, 2026 09:34 AM IST

1 minute Read

അനുഷ്‌ക സെൻ (Instagram/anushkasen0408/), എം.എസ്.ധോണി (Photo by Indranil MUKHERJEE / AFP)
അനുഷ്‌ക സെൻ (Instagram/anushkasen0408/), എം.എസ്.ധോണി (Photo by Indranil MUKHERJEE / AFP)

റാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി ചാച്ചു’ (മഹി മാമൻ) എന്നാണ്. മുൻ ഇന്ത്യൻ നായകൻ ധോണിയുമായുള്ള ഹൃദ്യമായ ബന്ധത്തെക്കുറിച്ചും രസകരമായ അനുഭവങ്ങളെക്കുറിച്ചും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അനുഷ്ക മനസ്സ് തുറന്നു.

What you should work next

ഇൻസ്റ്റഗ്രാമിൽ 3.7 കോടിയിലധികം ഫോളോവേഴ്‌സുള്ള അനുഷ്കയും ധോണിയും ഒട്ടേറെ പരസ്യചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇതിലൂടെ ഇരുവരും തമ്മിൽ വളരെ അടുത്തൊരു ബന്ധം വളരുകയായിരുന്നു. ഇരുവരുടെയും സ്വദേശം റാഞ്ചിയായതിനാൽ ആ സൗഹൃദം കൂടുതൽ ദൃഢമായതെങ്ങനെയെന്നും അനുഷ്ക വെളിപ്പെടുത്തി.

‘‘മഹേന്ദ്ര സിങ് ധോണിയെ ഞാൻ ആദ്യമായി കാണുന്നത് ഏകദേശം 10 വർഷം മുൻപാണ്. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. ഞാൻ അദ്ദേഹത്തെ മഹി ചാച്ചു എന്നാണ് വിളിക്കുന്നത്. മേക്കപ്പ് റൂമിലേക്ക് കയറിയ ഉടൻ ഞാൻ ആദ്യം പറഞ്ഞത്, ‘അങ്ങ് റാഞ്ചിയിൽ നിന്നല്ലേ? ഞാനും റാഞ്ചിയിൽ നിന്നാണ്!’ എന്നായിരുന്നു.’’ അഭിമുഖത്തിൽ അനുഷ്ക സെൻ പറഞ്ഞു. ‘‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു. ‘ശരിക്കും?’' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങളുടെ ആദ്യത്തെ സംഭാഷണം അതായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ അടുപ്പത്തിലായത്.’’– അനുഷ്ക കൂട്ടിച്ചേർത്തു.

എം.എസ്.ധോണിക്കൊപ്പം അനുഷ്‌ക സെൻ (ഫയൽ ചിത്രം) (Instagram/anushkasen0408)

എം.എസ്.ധോണിക്കൊപ്പം അനുഷ്‌ക സെൻ (ഫയൽ ചിത്രം) (Instagram/anushkasen0408)

നാലു സിനിമകളിലും ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുള്ള 24 വയസ്സുകാരിയായ അനുഷ്ക, ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും സംസാരിച്ചു. ‘‘അന്നുമുതൽ ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു നടനും മറ്റൊരു നടിയും തമ്മിലുള്ളതോ സഹപ്രവർത്തകർ തമ്മിലുള്ളതോ ആയിരുന്നില്ല. അത് മഹി ചാച്ചുവും ചിക്കിയും തമ്മിലുള്ള ബന്ധമായിരുന്നു.അദ്ദേഹം എപ്പോഴും സെറ്റിലേക്ക് വരുമ്പോൾ ‘ചിക്കീ!’ എന്ന് വിളിക്കും. അപ്പോൾ ഞാൻ ‘ചാച്ചൂ!’ എന്ന് തിരിച്ച് വിളിക്കും. ഞങ്ങൾ ഏഴ് വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ചു. ഇതിനിടെ 21 പരസ്യചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു.’’– അനുഷ്ക പറഞ്ഞു.

ഐപിഎലിൽ ‘തല’ ഉണ്ടാകുമോ?2027 ഐപിഎൽ സീസണിനുള്ള ലേലം അടുത്തെങ്കിലും എം.എസ്. ധോണിയുടെ ഐപിഎൽ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 45 വയസ്സുകാരനായ ധോണിക്ക് പരുക്കുകൾ കാരണം ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി (സിഎസ്‌കെ) ഒരു മത്സരത്തിൽ പോലും കളിക്കാനായിരുന്നില്ല. എന്നാൽ, ഐപിഎലിൽനിന്നു വിരമിക്കുകയാണോ അതോ അടുത്ത സീസണിലും കളിക്കുമോ എന്ന കാര്യത്തിൽ ധോണി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, അടുത്ത സീസണിൽ കളിക്കാൻ തന്നെ ഫിറ്റാക്കാനുള്ള സമ്മർദം ഇപ്പോൾ തന്റെ ഡോക്ടർമാർക്കാണെന്ന് തമാശരൂപേണ ധോണി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡിസംബർ വരെ സമയമുണ്ടെന്നും അദ്ദേഹം സൂചന നൽകി. ഐപിഎൽ 2027ലേക്കുള്ള താരലേലം ഡിസംബർ 16നാണ് നടക്കുന്നത്. അതിനുമുമ്പ് ധോണിയുടെ ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

English Summary:

MS Dhoni quality highlights the peculiar enslaved betwixt erstwhile Indian cricket skipper Mahendra Singh Dhoni and histrion Anushka Sen, who affectionately calls him 'Mahi Chachu'. The nonfiction besides discusses Dhoni's uncertain aboriginal regarding the upcoming IPL play and his narration with chap Ranchi autochthonal Anushka aft moving unneurotic connected galore commercialized projects.

Read Entire Article