അതുലും വൈഗയും പ്രതീക്ഷാതാരങ്ങൾ

2 weeks ago 33

മനോരമ ലേഖകൻ

Published: November 01, 2026 02:46 PM IST

1 minute Read

മനോരമ– ഹാപ്പി ബെസ്റ്റ് അത്‌ലീറ്റ് പുരസ്കാര നിർണയ ചർച്ചയിൽ, വിധികർത്താക്കളായ കെ.എസ്.അജിമോൻ, ഡോ. വി.പി. സക്കീർ ഹുസൈൻ, ഒളിംപ്യൻ പി.ആർ.ശ്രീജേഷ് എന്നിവർ.
മനോരമ– ഹാപ്പി ബെസ്റ്റ് അത്‌ലീറ്റ് പുരസ്കാര നിർണയ ചർച്ചയിൽ, വിധികർത്താക്കളായ കെ.എസ്.അജിമോൻ, ഡോ. വി.പി. സക്കീർ ഹുസൈൻ, ഒളിംപ്യൻ പി.ആർ.ശ്രീജേഷ് എന്നിവർ.

കോഴിക്കോട് ∙സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച ആൺ, പെൺ താരങ്ങൾക്കായി മലയാള മനോരമയും ഹാപ്പി പീനട്ട് ബട്ടറും ചേർന്ന് സമ്മാനിച്ച 2 ഇലക്ട്രിക് സ്കൂട്ടറുകൾക്ക് അർഹരായ ടി.എം.അതുലും ടി.വൈഗയും ഭാവി വാഗ്ദാനങ്ങളാണെന്നു വിദഗ്ധസമിതി. ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനും വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുമായ ഒളിംപ്യൻ പി.ആർ.ശ്രീജേഷ്, കാലിക്കറ്റ് സർവകലാശാലാ കായികവകുപ്പ് ഡയറക്ടർ ഡോ. വി.പി.സക്കീർ ഹുസൈൻ, ഇന്ത്യൻ ജൂനിയർ അത്‌ലറ്റിക് ടീം മുൻ പരിശീലകൻ കെ.എസ്.അജിമോൻ എന്നിവരടങ്ങിയ സമിതിയാണ്, അത്‌ലറ്റിക്സിലെയും ഗെയിംസിലെയും പ്രകടനം വിലയിരുത്തി മികച്ച താരങ്ങളെ തിരഞ്ഞെടുത്തത്.

സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിലെ അതുലിന്റെ പ്രകടനം സമാനതകളില്ലാത്തതാണെന്നു സമിതി അഭിപ്രായപ്പെട്ടു. ആലപ്പുഴ ചെത്തി തയ്യിൽ വീട്ടിൽ ടി.എക്‌സ്.മാർട്ടിന്റെയും കെ.ജെ.മേരി സിനിമോളുടെയും മകനാണ് ചാരമംഗലം ഡിവി എച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർഥിയായ അതുൽ.ബാസ്കറ്റ്ബോളിൽ ഏറെ ഭാവിയുള്ള താരമാണു വൈഗയെന്നാണു സമിതിയുടെ നിരീക്ഷണം. കോഴിക്കോട് പുതിയങ്ങാടി ആവണി വീട്ടിൽ ടി.ശ്രീജിത്തിന്റെയും ടി.സജ്‌നയുടെയും മകളായ വൈഗ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിനിയാണ്.

English Summary:

Kerala School Sports Meet champion athletes T.M. Atul and T. Vaiga person been recognized arsenic aboriginal sporting prospects by an adept committee aft winning electrical scooters sponsored by Malayala Manorama and Happy Peanut Butter. The enactment panel, including Olympian P.R. Sreejesh, evaluated their exceptional performances successful athletics and hoops to grant the young talents.

Read Entire Article