Authored by: അശ്വിനി പി|Samayam Malayalam•22 May 2026, 4:44 p.m. IST
അച്ഛനും അമ്മയും ഫെയിമസ് ആണെന്ന് കരുതി മക്കള്‍ അങ്ങനെ ആവണം എന്നില്ല. ഈ ഇരുത്തിയൊന്നാം വയസ്സില്‍ താന്‍ അനുഭവിക്കുന്ന സ്ട്രസ്സിനെ കുറിച്ച് റുഷിന്‍ ഷാജി കൈലാസ് പറയുന്നു.
റുഷിൻ ഷാജി കൈലാസ്എല്ലാവരും പറയുന്നത് പോലെ, യെസ് ഞാനും ഒരു നെപ്പോകിഡ് ആണ്. എന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ തന്നെയാണ് ഞാന്‍ അറിയപ്പെടുന്നത്. അതില്‍ എനിക്ക് അഭിമാനവുമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ നെപ്പോക്കിഡ് എന്ന ഫാക്ടറിന്റെ അടിസ്ഥാനത്തില്‍ എനിക്കാദ്യമായി ഒരു സിനിമ അവസരം വന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്ത താക്കോല്‍ എന്ന ചിത്രമായിരുന്നു അത്. പക്ഷേ അത്ര വലിയ വിജയം ആ സിനിമ നേടിയില്ല. ആ സിനിമയ്ക്ക് ശേഷമാണ് എനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യം വന്നത്.
Also Read: സ്‌പെനില്‍ കല്യാണം, ചെന്നൈയില്‍ റിസപ്ഷന്‍; അനിരുദ്ധ് - കാവ്യ മാരന്‍ വിവാഹം എപ്പോള്‍?പക്ഷേ ആ സിനിമ ഹിറ്റാവാത്തതുകൊണ്ടു തന്നെ എനിക്ക് പിന്നീട് അവസരങ്ങളൊന്നും വന്നില്ല. എന്നാല്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്ന ഒരാള്‍, മുരുകന്‍ അങ്കിള്‍ എന്നെ വിളിച്ചു, അന്ന് ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ബിസിനസ് അഡ്മിനേഷന്‍ കോഴ്‌സാണ് ഞാന്‍ പഠിച്ചത്, ആ പഠനത്തിന്റെ ഗ്യാപിലാണ് ഇവിടെ വന്ന് ഒരു സിനിമ അഭിനയിച്ചത്. ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചെറിയൊരു സിനിമയായിരുന്നു അത്. പക്ഷേ ആ സിനിമ കൊണ്ട് എന്റെ കരിയറില്‍ വലിയ ഗ്രോത്ത് ഒന്നും ഉണ്ടായില്ല. പക്ഷേ സിനിമയെ കുറച്ചുകൂടെ മനസ്സിലാക്കാനും, കുറച്ചുകൂടെ താത്പര്യം വരാനും സാധിച്ചു.
പക്ഷേ ആ സിനിമയും വിജയിച്ചില്ല, ഞാന്‍ ബെംഗളൂരുവിലേക്ക് പഠിക്കാന്‍ തിരിച്ചുപോയി. പഠനം പൂര്‍ത്തിയാവുമ്പോഴേക്കും എന്തെങ്കിലും ആവണം എന്ന ആഗ്രഹത്തിന്‍രെ പുറത്ത് ഞാനൊരു പെര്‍ഫ്യൂ ബ്രാന്റ് തുടങ്ങി. ഒരു ആപ്പിലൂടെ ഒന്നര ലക്ഷം രൂപ ലോണെടുത്ത് തുടങ്ങിയ ബിസിനസ്സാണിത്. തുടക്കത്തില്‍ നല്ല ബിസിനസ്സൊക്കെയുണ്ടായിരുന്നു. പക്ഷേ എങ്ങനെയെങ്കിലും ലോണ്‍ അടക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പ്രൊഡക്ട് വിറ്റ് ലോണ്‍ അടച്ചു, പക്ഷേ മുന്നോട്ടു പോകാന്‍ എനിക്ക് കാപിറ്റല്‍ ഉണ്ടായില്ല. പിന്നീടത് മാര്‍ക്കറ്റ് ചെയ്യാനുള്ള അവസരവും ഇല്ല. തല്‍ക്കാലത്തേക്ക് അത് ഞാന്‍ പോസ് ചെയ്തു വച്ചു, ഇനി എനിക്കത് റഈ - ലോഞ്ച് ചെയ്യണം.
അത് കഴിഞ്ഞതിന് ശേഷം എനിക്ക് ആഘോഷം എന്ന മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതും വലിയ വിജയമാവാത്തതുകൊണ്ട്, അഭിനയ ജീവിതവും സ്റ്റക്കായി നില്‍ക്കുകയാണ്. സത്യത്തില്‍ ഇതിന്റെ എല്ലാം മൂല കാരണം, എല്ലാവരെയും പോലെ എനിക്കും കാശ് ഉണ്ടാക്കണം. സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചതും ബിസിനസ് തുടങ്ങിയതും ഇപ്പോള്‍ ഈ യൂട്യൂബ് ചാനല്‍ തുടങ്ങിയത് പോലും പണം ഉണ്ടാക്കാനാണ്. പണം വരാന്‍ ഞാന്‍ ആമ മോതിരം വരെ വാങ്ങി.
മൊത്തത്തില്‍ ഞാനിപ്പോള്‍ സ്റ്റക്ക് ആണ്, എന്ത് ചെയ്യണം എന്നറിയില്ല, വളരെ അധികം സ്ട്രസ്സും ക്രൈസസും അനുഭവിക്കുന്നു. 21 വയസ്സില്‍ ഇതൊക്കെ സ്വാഭാവികമായിരിക്കാം, ലൈഫില്‍ അടുത്തത് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. സത്യത്തില്‍ അടുത്ത എന്ത് ടോപിക് ഇടണം എന്ന് പോലും എനിക്കറിയില്ല, യൂട്യൂബ് ചാനലില്‍ വിഷയ ദാരിദ്രവും ഞാന്‍ അനുഭവിക്കുന്നു- റുഷിന്‍ പറഞ്ഞു






English (US) ·