Authored by: നിമിഷ|Samayam Malayalam•14 Jun 2025, 9:41 am
ജീവിതത്തിലെ പുത്തന്‍ സന്തോഷം പരസ്യമാക്കിയിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ. അര്‍ജുനൊപ്പമായി മനോഹരമായൊരു വീഡിയോയിലൂടെയാണ് പ്രഗ്നന്‍സി വിശേഷം പങ്കുവെച്ചത്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ വെച്ചാണ് ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളും നടന്നത്. അതിനാല്‍ ഈ വിശേഷവും ആദ്യം അവിടെ അറിയിക്കാമെന്ന് കരുതിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ദുര്‍ഗയുടെ പോസ്റ്റും വീഡിയോയും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
അതെ, ഞാന്‍ പ്രഗ്നന്റാണ്! പുത്തന്‍ അധ്യായം ഇവിടെ തുടങ്ങുന്നു! (ഫോട്ടോസ്- Samayam Malayalam) സിംപ്ലി ദുര്‍ഗ എന്ന പേരില്‍ യൂട്യൂബ് ചാനലും തുടങ്ങിയിരിക്കുകയാണ് ദുര്‍ഗ. ഞങ്ങളുടെ പുതിയ തുടക്കം എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. ഇന്നൊരു സ്‌പെഷല്‍ ഡേയാണ്, അതുകൊണ്ട് തന്നെ കുറച്ച് വിശേഷങ്ങള്‍ അറിയിക്കാമെന്ന് കരുതി.
Also Read: അവസരങ്ങളൊന്നുമില്ലേ ഇപ്പോള്‍! സിനിമയില്‍ കാണുന്നില്ലല്ലോ! നിരാശ തോന്നിയിട്ടുണ്ടോ! ആത്മവിശ്വാസം കൂടിയിട്ടേയുള്ളൂവെന്ന് സീനത്ത്ജീവിതത്തിലെ രണ്ട് സര്‍പ്രൈസുകള്‍, എന്റെ രണ്ട് രഹസ്യങ്ങള്‍. എന്റെ ജീവിതത്തിലെ വലിയൊരു അധ്യായം തുടങ്ങിയത് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ്. എന്നെ എന്റെ ഉണ്ണിയേട്ടന്‍ ആദ്യമായി വിവാഹം എന്ന പോലെ മാല ചാര്‍ത്തിയത് ഇവിടെ വെച്ചാണ്. ഒരു രീതിയില്‍ പറഞ്ഞാല്‍ അണ്‍ ഒഫീഷ്യല്‍ മാര്യേജ്. അതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞങ്ങളുടെ ഒഫീഷ്യല്‍ മാര്യേജ് നടന്നത്.
അതെ, ഞാന്‍ പ്രഗ്നന്റാണ്! പുത്തന്‍ അധ്യായം ഇവിടെ തുടങ്ങുന്നു! അര്‍ജുനൊപ്പമായി വിശേഷ വാര്‍ത്ത പരസ്യമാക്കി ദുര്‍ഗ കൃഷ്ണ
അഞ്ച് ദിവസത്തെ കല്യാണാഘോഷങ്ങളെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. അതിനിടയിലിതാ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് ഞാനും ഏട്ടനും കടക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ പുതിയൊരു സര്‍പ്രൈസ്. ആദ്യം ചോറ്റാനിക്കര ഭഗവതിയെ തന്നെ അറിയിക്കാമെന്ന് കരുതി. അതിന് ശേഷം കുടുംബം എന്ന പോലെ നിങ്ങളെയും. യെസ് വി ആര്‍ പ്രഗ്നന്റ്. കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ എന്റെ യൂട്യൂബ് ചാനലിലൂടെ അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയും, സ്‌നേഹവും, സപ്പോര്‍ട്ടും കൂടെയുണ്ടാവണം. വളരെയധികം സന്തോഷത്തോടെ നിങ്ങളുടെ സ്വന്തം ദുര്‍ഗ കൃഷ്ണ എന്നായിരുന്നു ദുര്‍ഗ പറഞ്ഞത്.
നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി ദുര്‍ഗയ്ക്ക് ആശംസ അറിയിച്ചും, സ്‌നേഹം പങ്കിട്ടും എത്തിയത്. ഇതെന്തേ യൂട്യൂബ് ചാനല്‍ തുടങ്ങാത്തത് എന്ന് ചിന്തിച്ചിരുന്നു. ഇപ്പോള്‍ അതിനും പരിഹാരമായി. കൂടുതല്‍ വിശേഷങ്ങളുമായി ഇവിടെ തന്നെ കാണണം എന്നായിരുന്നു കമന്റുകള്‍. നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗയെ വിവാഹം ചെയ്തത്. 2021 ഏപ്രിലിലായിരുന്നു വിവാഹം. വിവാഹ ശേഷവും ദുര്‍ഗ സിനിമയില്‍ സജീവമാണ്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·