അതെ, പിതാവ് ഓട്ടോ ഡ്രൈവറാണ്, എനിക്കത് അപമാനമല്ല, എന്റെ കരുത്താണ്‌; ക്രൂരമായ ട്രോളുകൾക്കെതിരേ സിറാജ്

7 months ago 7

11 June 2025, 06:40 PM IST

mohammed-siraj-auto-driver-trolls

Photo: PTI, instagram.com/mohammedsirajofficial/

ഓട്ടോ ഡ്രൈവറായിരുന്ന അന്തരിച്ച തന്റെ പിതാവിന്റെ ജോലി ചൂണ്ടിക്കാട്ടി തന്നെ ട്രോളുകയും അപമാനിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. അച്ഛന്റെ ജോലി തനിക്ക് അപമാനമല്ലെന്നും മറിച്ച് അത് തന്റെ ശക്തിയാണെന്നും സിറാജ് കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ കുടുംബചിത്രം പങ്കുവെച്ചാണ് സിറാജ് ഈ വാക്കുകള്‍ കുറിച്ചത്.

കഠിനമായ പരിശ്രമത്തിന്റെ ഭാഗമായി ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാണ്. ഹൈദരാബാദില്‍ നിന്നുള്ള ഒരു താഴ്ന്ന മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ് സിറാജ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്.

'ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ഓരോ ദിവസവും ഞാന്‍ നന്ദിയുള്ളവനാണ്. ഒരു ഓട്ടോ ഡ്രൈവറുടെ മകന്‍ ഇന്ത്യന്‍ ടീമിനായി കളിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഓരോ കുട്ടിയും അടുത്തുവന്ന് ഇന്ത്യക്കായി അവനും ഒരിക്കല്‍ കളിക്കുമെന്ന് പറയുമ്പോഴെല്ലാം ഞാന്‍ അഭിമാനത്തോടെ പുഞ്ചിരിക്കും. എന്നാല്‍ അതിനെ അപമാനമായി കാണുന്നവരുമുണ്ട്. നന്നായി കളിക്കാന്‍ സാധിക്കാത്ത സമയങ്ങളില്‍ നിങ്ങളുടെ അച്ഛനെ പോലെ പോയി ഓട്ടോ ഓടിക്കൂ എന്നാണവര്‍ പറയുക.' - സിറാജ് കുറിച്ചു.

'എന്റെ പിതാവിന്റെ ജോലി എനിക്കൊരു അപമാനമല്ല, മറിച്ച് അതാണ് എന്റെ കരുത്ത്. കഠിനാധ്വാനം എന്താണെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തല താഴ്ത്തി പിടിച്ചു മുന്നോട്ട് പോകുക. ഒരു നീണ്ട ദിവസത്തെ പരിശീലനത്തിന് ശേഷം വീട്ടിലേക്ക് നടന്ന ആ ദിവസങ്ങളിലെല്ലാം വിശപ്പ് എന്താണെന്ന് ഞാന്‍ പഠിക്കുകയായിരുന്നു. ആളുകള്‍ എന്നെ അവഗണിക്കുമ്പോഴെല്ലാം, ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്തു. വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ടാണ് ഞാനിപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നിട്ടും എന്റെ യാത്രയെ ഒരു സ്റ്റീരിയോടൈപ്പാക്കി മാറ്റാന്‍ ഓണ്‍ലൈനില്‍ കുറച്ച് വാക്കുകള്‍ മാത്രം മതി' - സിറാജ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Indian cricketer Mohammed Siraj slams trolls targeting his precocious father`s occupation arsenic an car driver

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article