അതേ ദിവസം, അതേ ടൂർണമെന്റ്; പക്ഷേ ബിസിസിഐ സേവാഗിന്റെ മകനെ മാത്രമേ ‘കണ്ടുള്ളൂ’: വ്യാപക വിമർശനം

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: October 19, 2026 08:17 AM IST Updated: October 19, 2026 08:42 AM IST

2 minute Read

ആര്യവീർ സേവാഗ്. (Instagram/aaryavirsehwag/)
ആര്യവീർ സേവാഗ്. (Instagram/aaryavirsehwag/)

മുംബൈ ∙ മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗിന്റെ മകൻ ആര്യവീർ സേവാഗ്, കഴിഞ്ഞദിവസം നടന്ന വിനു മങ്കാദ് ട്രോഫി മത്സരത്തിൽ 173 റൺസിന്റെ മിന്നൽ പ്രകടനവുമായി വാർത്തകളിൽ ഇടംനേടിയിരുന്നു. ചണ്ഡീഗഡ് അണ്ടർ-19 ടീമിനെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്ത ഡൽഹി ക്യാപ്റ്റനായ ആര്യവീർ, വെറും 143 പന്തുകളിൽ നിന്ന് 19 ഫോറുകളും 8 സിക്സറുകളും അടക്കമാണ് 173 റൺസ് അടിച്ചുകൂട്ടിയത്. പിന്നാലെ ബിസിസിഐ, തങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് സോഷ്യൽ മീഡിയ ഹാൻഡിലിൽ ആര്യവീറിന്റെ ഈ പ്രകടനത്തിന്റെ ഹൈലൈറ്റ്സ് വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

What you should work next

എന്നാൽ ഇതേ ടൂർണമെന്റിൽ, ഇതേ ദിവസം തന്നെയാണ് ബിഹാർ അണ്ടർ-19 ബാറ്ററായ അൻമോൽ കുമാർ വെറും 86 പന്തുകളിൽനിന്ന് 184 റൺസ് അടിച്ചുകൂട്ടിയത്. പക്ഷേ അൻമോലിന്റെ ചിത്രമോ വിഡിയോയെ ബിസിസിഐ എവിടെയും പങ്കുവച്ചില്ല. ഇതോടെ ബിസിസിഐക്കെതിരെ വ്യാപക വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ഇതിഹാസ താരം വീരേന്ദർ സേവാഗിന്റെ മൂത്ത മകനായ ആര്യവീറിന് നൽകിയ പരിഗണന എന്തുകൊണ്ടാാണ് പട്ന സ്വദേശിയായ അൻമോലിന് നൽകാത്തത് എന്നാണ് ആരാധകരുടെ ചോദ്യം.

അൻമോൽ കുമാർ, ആര്യവീർ സേവാഗ് (X)

അൻമോൽ കുമാർ, ആര്യവീർ സേവാഗ് (X)

വിനൂ മങ്കാദ് ട്രോഫിയിൽ ഹരിയാന അണ്ടർ-19 ടീമിനെതിരെയായിരുന്നു അൻമോലിന്റെ ഈ തകർപ്പൻ പ്രകടനം. 18 സിക്സറുകളും 11 ഫോറുകളുമാണ് അൻമോലിന്റെ ബാറ്റിൽനിന്നു പിറന്നത്. അൻമോലിന്റെ ബാറ്റിങ് കരുത്തിൽ ബിഹാർ 46.1 ഓവറിൽ 325 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹരിയാന അണ്ടർ-19 ടീമിന് 288 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ‌‌‌. അൻമോലിന്റെ ബാറ്റിങ് പ്രകടനത്തെ ബിസിസിഐ അവഗണിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പോസ്റ്റുകൾ നിറഞ്ഞു.

What astir Bihar's Anmol Kumar 184(86) successful the aforesaid tourney connected the aforesaid time ?

— Varun Giri (@Varungiri0) October 17, 2026

‘ഇതേ ടൂർണമെന്റിൽ, ഇതേ ദിവസം തന്നെ ബിഹാറിന്റെ അൻമോൽ കുമാർ 86 പന്തിൽ 184 റൺസ് നേടിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?’ എന്ന് ഒരാൾ ആര്യവീറിന്റെ വിഡിയോ പങ്കുവച്ചത് ചൂണ്ടിക്കാട്ടി ബിസിസിഐയോട് ചോദിച്ചു.

‘‘അടുത്തിടെ നടന്ന ഇന്ത്യ അണ്ടർ-19 മത്സരങ്ങളിൽ, ആര്യവീർ സേവാഗും ദ്രാവിഡിന്റെ മകനും തിരഞ്ഞെടുക്കപ്പെടുകയും അർധസെഞ്ചറി നേടി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ സെഞ്ചറിയും അർധസെഞ്ചറിയും നേടുകയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത യശ്വർധൻ ചൗഹാനെപ്പോലുള്ള കളിക്കാരെ പൂർണമായും അവഗണിച്ചു. ഇപ്പോൾ, ആര്യവീർ സേവാഗ് 143 പന്തിൽ 173 റൺസ് എടുത്ത അതേ ദിവസം, ഇതേ ടൂർണമെന്റിൽ ബിഹാർ അണ്ടർ-19 താരം അൻമോൽ കുമാർ 18 സിക്സറുകളും 11 ഫോറുകളും സഹിതം വെറും 86 പന്തിൽ 184 റൺസ് അടിച്ചുകൂട്ടിയിരിക്കുന്നു. എന്നിട്ടും അൻമോൽ കുമാറിന് മാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം ലഭിക്കുന്നില്ല, അതേസമയം ബിസിസിഐ പേജ് ആര്യവീറിന് വലിയ പ്രാധാന്യം നൽകുന്നു; അൻമോലിന്റെ പ്രകടനത്തെക്കുറിച്ച് അവർ ഒരു പോസ്റ്റ് പോലും പങ്കുവച്ചില്ല. സ്വജനപക്ഷപാതം (നെപ്പോട്ടിസം) നിലനിൽക്കുന്നില്ല എന്ന് ഇനി ആർക്കാണ് പറയാൻ കഴിയുക?’’– ഒരാൾ കുറിച്ചു.

In the caller India U19 vs Australia U19 matches, Aryavir Sehwag and Dravid’s lad got picked and grabbed the limelight with a fifty, portion players similar Yashwardhan Chauhan, who scored a period and a 50 and took wickets, were wholly ignored. Now, Bihar U19 batter Anmol Kumar has smashed 184 disconnected conscionable 86 balls, hitting 18 sixes and 11 fours successful the aforesaid tourney connected the aforesaid time Aryavir Sehwag scored 173 disconnected 143 balls. Yet again, Anmol Kumar is hardly getting immoderate headlines, portion the BCCI leafage is giving Aryavir the spotlight, they didn’t adjacent station astir knock. Who says nepotism doesn’t exist? At the precise least, the quality successful attraction is hard to ignore.

— Vipin Tiwari (@Vipintiwari952) October 18, 2026

‘‘ബിഹാർ അണ്ടർ-19 താരം അൻമോൽ കുമാർ ഇതേ ടൂർണമെന്റിൽ ഇതേ ദിവസം 18 സിക്സറുകളും 11 ഫോറുകളും അടക്കം 86 പന്തിൽ 184 റൺസ് അടിച്ചുകൂട്ടി. എന്നാൽ സോവാഗിന്റെ മകനായതുകൊണ്ട് ബിസിസിഐ ആര്യവീറിനെ പ്രമോട്ട് ചെയ്യുകയാണ്. ഏറ്റവും കൂടുതൽ റൺസ് എടുത്ത ആദ്യ 10 കളിക്കാരുടെ പട്ടികയിൽ പോലും ഇടംപിടിക്കാതിരുന്നിട്ടും, ബിസിസിഐയുടെ ശ്രദ്ധ ആര്യവീർ സേവാഗിനെപ്പോലുള്ള ‘നെപ്പോ’ കിഡ്സുകളിലാണ്’’– മറ്റൊരാളുടെ കുറിപ്പ് ഇങ്ങനെ.

വിനു മങ്കാദ് ട്രോഫിയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവേ ദ്രാവിഡും കർണാടക അണ്ടർ-19 ടീമിനു വേണ്ടി 100 പന്തിൽ 151 റൺസ് നേടി തിളങ്ങിയിരുന്നു. ഗുജറാത്തിനെതിരെയായിരുന്നു അൻവേയുടെ തകർപ്പൻ പ്രകടനം.

Bihar’s Anmol Kumar smashed 184 disconnected 86 balls, with 18 sixes and 11 fours. Yet, BCCI’s spotlight remains connected “nepo kids” similar Aaryavir Sehwag, contempt him missing the apical 10 run-scorers.

— Bihar_se_hai (@Bihar_se_hai) October 18, 2026

English Summary:

Fan backlash against the BCCI for allegedly promoting prima kids similar Sehwag's lad portion ignoring home standout Anmol Kumar, who scored a faster 184 runs connected the aforesaid day.

Read Entire Article