അത് തുറന്നതും ഞെട്ടിത്തരിച്ച് നിന്നുപോയി! പ്രാക്ടീസിനിടെ അമൃതയ്ക്ക് പാപ്പുവിന്റെ സര്‍പ്രൈസ്! ഹൃദയം കൊണ്ട് അവളെന്നും എന്റെ കൂടെ

8 months ago 11

Authored byനിമിഷ | Samayam Malayalam | Updated: 13 May 2025, 11:52 am

അമൃത സുരേഷും മകള്‍ അവന്തികയും ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിംഗിള്‍ മദര്‍ ലൈഫിനെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ ചര്‍ച്ചയായിരുന്നു. വിവാഹ ജീവിതത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അധികം സംസാരിക്കാറില്ലായിരുന്നു അമൃത. അച്ഛനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളെക്കുറിച്ച് മകള്‍ തുറന്നുപറഞ്ഞതോടെയായിരുന്നു അമൃതയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

അത് തുറന്നതും ഞെട്ടിത്തരിച്ച് നിന്നുപോയി!അത് തുറന്നതും ഞെട്ടിത്തരിച്ച് നിന്നുപോയി! (ഫോട്ടോസ്- Samayam Malayalam)
റിയാലിറ്റി ഷോയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് അമൃത സുരേഷ്. ഷോ അവസാനിക്കുന്നതിനിടയിലായിരുന്നു അമൃതയും ബാലയും വിവാഹിതരായത്. പ്രതീക്ഷകളോടെയായിരുന്നു പുതുജീവിതത്തിലേക്ക് കടന്നത്. സന്തോഷകരമാണ് വിവാഹ ജീവിതം എന്ന് തുടക്കകാലത്ത് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിപ്പറയുകയായിരുന്നു. വളരെ മോശമായ അനുഭവങ്ങളിലൂടെയാണ് കടന്നുവന്നതെന്ന് അമൃത വ്യക്തമാക്കിയിരുന്നു. ശാരീരികവും മാനസികവുമായി അത്രയേറെ വേദന അനുഭവിച്ചിരുന്നു. മകളായ പാപ്പു എന്ന അവന്തിക ജനിച്ചപ്പോഴും പ്രതിസന്ധികളായിരുന്നു.

അമ്മയും ഞാനും ഒരുപാട് അനുഭവിച്ചു, ആ മുഖം പോലും ഇനി കാണേണ്ട. അമ്മയെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം എന്നെയും ബാധിക്കുന്നുണ്ട്. കേട്ടത് ശരിയാണോ എന്നൊക്കെ സ്‌കൂളിലുള്ളവര്‍ ചോദിക്കാറുണ്ട്. ഇതിന്റെയൊക്കെ പേരില്‍ അമ്മയും അമ്മമ്മയും ഫാമിലിയിലുള്ളവരുമൊക്കെ വിഷമിക്കുന്നത് കണ്ടാണ് വളര്‍ന്നത്. ഇനി ആ വിഷയം ചര്‍ച്ച ചെയ്യുന്നത് പോലും താല്‍പര്യമില്ലെന്നും അവന്തിക പറഞ്ഞിരുന്നു. അന്നത്തെ വീഡിയോ വൈറലായിരുന്നു. മകളുടെ വീഡിയോ വൈറലായതോടെയായിരുന്നു അമൃതയും വിശദീകരണവുമായി എത്തിയത്.


Also Read: രവി മോഹനും ആര്‍തിയും പിരിയാന്‍ കാരണം കെനീഷയോ? വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ടാവാമെന്ന് മറുപടി! വൈറലായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

ഇപ്പോഴിതാ മദേഴ്‌സ് ഡേയില്‍ മകള്‍ തനിക്ക് സര്‍പ്രൈസ് തന്നതിനെക്കുറിച്ച് പറഞ്ഞുള്ള അമൃതയുടെ കുറിപ്പും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. പാപ്പു ഇന്നലെ എന്നെ അത്ഭുതപ്പെടുത്തിയത് എങ്ങനെയാണെന്ന് കണ്ടോ, അമ്മയെന്ന നിലയില്‍ ഇതില്‍ കൂടുതലെന്താണ് എനിക്ക് വേണ്ടത്. മദേഴ്ഡ് ഡേയില്‍ ഞാന്‍ അവളോടൊപ്പമുണ്ടായിരുന്നില്ല. പ്രാക്ടീസ് തിരക്കിനിടയിലും അവള്‍ അവളുടെ സ്‌നേഹം എനിക്ക് കിട്ടിയെന്ന് ഉറപ്പാക്കുകയായിരുന്നു. വലിയൊരു ചാര്‍ട്ട് പേപ്പറില്‍ അമ്മയെക്കുറിച്ച് എഴുതുകയും, ചിത്രം വരയ്ക്കുകയും, എന്റെ ഫോട്ടോ ഒട്ടിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒപ്പം മനോഹരമായൊരു കുഞ്ഞുകാര്‍ഡും.

അത് തുറന്നതും ഞെട്ടിത്തരിച്ച് നിന്നുപോയി! പ്രാക്ടീസിനിടെ അമൃതയ്ക്ക് പാപ്പുവിന്റെ സര്‍പ്രൈസ്! ഹൃദയം കൊണ്ട് അവളെന്നും എന്റെ കൂടെ



എല്ലാം എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഇതേക്കുറിച്ചൊന്നും എന്നോട് പറഞ്ഞിരുന്നില്ല. ഇതെല്ലാം ്അഭിയുടെ കൈയ്യില്‍ കൊടുത്ത് വിടുകയായിരുന്നു. ഇത് തുറന്നതും ഒരുനിമിഷം ഞാന്‍ നിശ്ചലമായി നിന്നുപോയി. അവളുടെ നിഷ്‌കളങ്കതയും സ്‌നേഹവും മനസിലേക്ക് വന്നു. അമ്മയെന്ന നിലയില്‍ അവളെന്നും എന്നോടൊപ്പം തന്നെയായിരിക്കും. ഇന്നലെ ഞാന്‍ അരികില്‍ ഇല്ലാതിരുന്നിട്ടും എന്നിലേക്ക് എത്താന്‍ നീയായിട്ടൊരു മാര്‍ഗം കണ്ടെത്തി. ഹൃദയം കൊണ്ട് നീ അരികിലെത്തി എന്നുമായിരുന്നു അമൃത കുറിച്ചത്.

നിങ്ങളെത്ര ഭാഗ്യവതിയാണ്, ഇതുപോലെയൊരു മാലാഖയെ ദൈവം തന്നില്ലേ, മനസ് നിറഞ്ഞു, കണ്ണ് നിറഞ്ഞുവരുന്നു, പാപ്പുവിനോടുള്ള സ്‌നേഹം വിവരിക്കാനാവില്ല. അമ്മയെ എത്ര നന്നായി അവള്‍ മനസിലാക്കി തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

നിമിഷ

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാ​ഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക

Read Entire Article