Authored by: അശ്വിനി പി|Samayam Malayalam•21 Jan 2026, 6:45 p.m. IST
52 വയസ്സ് കഴിഞ്ഞിട്ടും തബു എന്താണ് വിവാഹം ചെയ്യാത്തത് എന്ന് പലരും നടിയോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഒരു കാരണം നടി ഇപ്പോള്‍ വെളിപ്പെടുത്തുന്നു
അജയ് ദേവ്ഗണും തബുവുംഎന്തുകൊണ്ട് വിവാഹം ചെയ്യുന്നില്ല എന്ന് ചോദിക്കുന്നവരോട്, ഞാന്‍ എന്തിന് വിവാഹം ചെയ്യണം എന്ന മറുചോദ്യമാണ് തബു ചോദിക്കുന്നത്. അതിനിടയില്‍ താന്‍ ഇന്നും അവിവാഹിതയായി തുടരുന്നതിന്റെ കാരണമായി തബു ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. അജയ് ദേവ്ഗണുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കവെയാണ് അക്കാര്യം പറഞ്ഞത്.
Also Read: ചക്കി ഇല്ലാതെ എനിക്കൊന്നും പറ്റില്ല, കല്യാണം കഴിഞ്ഞ് പോയതിലെ വിഷമം പങ്കുവച്ച് കാളിദാസ് ജയറാംപത്തോളം സിനിമകളില്‍ ഒന്നിച്ചഭനയിച്ചവരാണ് തബുവും അജയ് ദേവ്ഗണും . ഒരു ഘട്ടത്തില്‍ ഇരുവരെയും സംബന്ധിച്ച് പോലും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ വിവാഹം നടക്കാത്തതിന് കാരണം ആ പ്രണയ ഗോസിപ്പുകള്‍ അല്ല തബു പറയുന്നത്. അജയ് ദേവ്ഗണിന്റെ ഓവര്‍ പ്രൊട്ടക്ഷനാണ് കാര്യം
കരിയറിന്റെ തുടക്ക സമയത്തൊക്കെ അജയ് ദേവ്ഗണ്‍ തബുവിന്റെ കാര്യത്തില്‍ വളരെ അധികം പ്രൊട്ടക്ടീവായിരുന്നുവത്രെ. എവിടെ പോയാലും അജയ് എനിക്ക് ചാരപ്പണിയെടുത്തിരുന്നു. എന്റെ പിന്നാലെ തന്നെ വരും. എന്നോട് ഏതെങ്കിലും ഒരു ചെറുക്കന്‍ സംസാരിക്കാന്‍ വന്നാല്‍ പോലും, തല്ലും എന്ന് ഭീഷണിപ്പെടുത്തും. അതുകൊണ്ട് തന്നെ ഒരു പരിതി കടന്ന് ആരും എന്റെ അടുത്തേക്ക് വരാറില്ല. ഞാന്‍ ഇന്ന് സിംഗിള്‍ ആണെങ്കില്‍ അതിന് കാരണം അജയ് - ആണെന്നാണ് തമാശയോടെ തബു പറഞ്ഞത്.
Also Read: രണ്ടുകുഞ്ഞുങ്ങളെ പെറ്റ വയറാണ്, ഒരു അബോര്ഷനും; ആരെങ്കിലും പറഞ്ഞുകൊടുക്കൂ! എന്റെ ശരീരം എന്റെ അഭിമാനമെന്ന് പേളി
രാജ് സുബ്രഹ്മണ്യൻ നേരിടുന്ന സൈബർ ആക്രമണങ്ങൾ; ഇന്ത്യൻ വിരുദ്ധ വികാരം അമേരിക്കയിൽ വർദ്ധിക്കുന്നുവോ?
അജയ് ദേവ്ഗണിന്റെ ഭാര്യ കാജോളുമായും തബുവിന് നല്ല സൗഹൃദബന്ധമാണ് ഉള്ളത്. 1999 ല്‍ ആണ് അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് കുട്ടികളും ദമ്പതികള്‍ക്കുണ്ട്.






English (US) ·