Authored by: അശ്വിനി പി|Samayam Malayalam•2 Jul 2025, 8:47 am
സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷം ബിടിഎസ് താരങ്ങൾ എന്തൊക്കെ ചെയ്യുന്നു എന്ന് അക്ഷമരായി നോക്കി നിൽക്കുകയാണ് ആരാധകർ. അവർക്ക് വേണ്ടി ഇതാ ഒരു സന്തോഷ വാർത്ത, Are You Sure സെക്കന്റ് സീസണുമായി ജിമിനും ജങ്കൂക്കും തിരിച്ചെത്തുന്നു
ജിമിനു ജങ്കൂക്കും തങ്ങളുടെ യാത്രകളുടെ വ്യത്യസ്തമായ കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ജിമിന്റെയും ജങ്കൂക്കിന്റെയും ഷോ ആണ് Are You Sure. ഇരുവരും സൈനിക സേവനത്തിൽ ആയിരിക്കുമ്പോൾ, കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആണ് നേരത്തെ ചിത്രീകരിച്ചുവച്ചിരുന്ന Are You Sure ന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. എട്ട് എപ്പിസോഡുകളായി പുറത്തുവന്ന ആദ്യ സീസണിൽ, യുഎസ് യാത്രയിലെ മറക്കാൻ കഴിയാത്ത ഓർമകളും ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിലേക്കും ജപ്പാനിലെ സപ്പോറയിലേക്കും നടത്തിയ യാത്രകളൊക്കെയാണ് ഉൾപ്പെടുത്തിയിരുന്നത്. കാമ്പിങും കനോയിങും ഉൾപ്പടെയുള്ള കാര്യങ്ങളൊക്കെ ആസ്വദിച്ച ആദ്യ സീസൺ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പുറത്തുവരികയും ചെയ്തു.
Also Read: ഞങ്ങളുടെ വിവാഹ നിശ്ചയം ഉടൻ ഉണ്ടാവും! ജീവിതത്തിൽ ഏറ്റവും മോശം സമയത്ത് വന്നവൻ, ഇന്ന് ഞാൻ ചിരിക്കുന്നതിന് കാരണം; രേഷ്മ പറയുന്നുഇപ്പോഴിതാ Are You Sure എന്റെ രണ്ടാം സീസണിന്റെ ചിത്രീകരണവും പൂർത്തിയാക്കി എന്ന ഔദ്യോഗിക വിവരം പുറത്തുവരുന്നു. സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷം ജിമിനും ജങ്കൂക്കും നേരെ പോയത് സ്വിറ്റ്സർലാന്റിലും വിയറ്റ്നാമിലുമൊക്കെയായിരുന്നു. അവിടെയുള്ള രസകരമായ അനുഭവങ്ങളും സാഹസികതകളുമൊക്കെയാണ് സെക്കന്റ് സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ സീസണിൽ ബിടിഎസ് താരം തായ്ഹ്യൂങിന്റെ അതിഥി വേഷവും ശ്രദ്ധ നേടിയിരുന്നു. അത് പോലെ മറ്റേതെങ്കിലും ബിടിഎസ് താരം കൂടെ പുതിയ സീസണിൽ ഉണ്ടാവുമോ എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകർ. വാർത്ത പുറത്ത് വന്നതോടെ, ഇത് ഗംഭീരമാകും എന്ന രീതിയിലുള്ള പ്രതികരണങ്ങലാണ് ബിടിഎസ് ആർമിയുടെ (ആരാധകർ) ഭാഗത്തുനിന്നും വരുന്നത്.
രോഹിത്തിനെയും കോഹ്‍ലിയെയും കളിക്കളത്തിൽ കാണാൻ ഇനിയുമേറെ കാത്തിരിക്കണം; ആരാധകർ നിരാശയിൽ
2023 ൽ ആയിരുന്നു ജിമിനും ജങ്കൂക്കും ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനത്തിൽ ചേർന്നത്. 2025 ന് ജൂൺ പതിനൊന്നിന് ഇരുവരും സൈനിക സേവനും പൂർത്തിയാക്കി പുറത്തുവരികയും ചെയ്തു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·