18 June 2025, 02:02 PM IST
.jpg?%24p=a04b5b7&f=16x10&w=852&q=0.8)
ലാൽ, ജഗതി ശ്രീകുമാർ | Photo: Mathrubhumi
നടന്‍ ജഗതീ ശ്രീകുമാറിന്റെ അഭിനയരീതിയില്‍ വിമര്‍ശനവുമായി നടനും സംവിധായകനുമായ ലാല്‍. സംവിധാകനെ മുന്‍കൂട്ടി അറിയിക്കാതെ സ്വന്തം കൈയില്‍നിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ലാല്‍ പറഞ്ഞു. ഏത് വലിയ നടനാണെങ്കിലും കൈയില്‍നിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍, സ്വന്തമായി അഭിനയിക്കുന്ന നടന്‍ വിജയിക്കുമ്പോള്‍ അപ്പുറത്തുള്ളയാള്‍ പരാജയപ്പെടുമെന്നും ലാല്‍ പറഞ്ഞു. 'കേരള ക്രൈം ഫയല്‍സ്' വെബ് സീരീസിന്റെ രണ്ടാം സീസണിന്റെ റീലിസിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.
ലാലിന്റെ വാക്കുകള്‍:
അമ്പിളി ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗുകള്‍ പറയും, ചില മൂവ്‌മെന്റുകള്‍ ഇടുമെന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ ഡയറക്ടര്‍ നിര്‍ബന്ധമായും പറയണം, ഒന്നുകില്‍ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് പറയണം. അല്ലെങ്കില്‍ നന്നായിരുന്നു അതുകൊണ്ട് ഓക്കേ എന്ന് പറയണം. അതല്ലെങ്കില്‍, അത് വേണ്ടാ എന്ന് പറഞ്ഞിട്ട് മാറ്റണം.
അതല്ലാതെ അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. അത് ഏത് വലിയ നടനാണെങ്കിലും. അത് സീനിനെ ഹര്‍ട്ട് ചെയ്യുമോ എന്നതിനേക്കാള്‍ ഉപരി, കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകളുണ്ട്. നമ്മള്‍ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചാണ് പോയിരിക്കുന്നത്. ഡയലോഗ് ഇങ്ങനെ, അയാള്‍ പറഞ്ഞ് നിര്‍ത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെടുത്തിയായിരിക്കും ഞാന്‍ ഡയലോഗ് പറയുന്നത്. ആ കണക്ഷന്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ നമുക്ക് പറയാന്‍ ബുദ്ധിമുട്ട് വരും. ചിലപ്പോ നമ്മള്‍ പറഞ്ഞ് ഒപ്പിക്കുമായിരിക്കും, പക്ഷേ അത് പറഞ്ഞ് ഒപ്പിക്കലാവും. അപ്പോള്‍ ദുര്‍ബലമാകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും ഇവിടെ ഒരാള്‍ പരാജയപ്പെടും. അതുകൊണ്ട്, സ്വന്തമായി ഇടുന്നത് ഒട്ടും നല്ല കാര്യമല്ല.
Content Highlights: Lal criticizes Jagathy Sreekumar's spontaneous acting style
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·