Published: November 08, 2025 10:06 AM IST
1 minute Read
കൊളംബോ∙ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ അർജുന രണതുംഗ അടുത്തിടെ തമിഴ് യൂണിയന്റെ 125-ാം വാർഷികാഘോഷത്തിനെത്തി. മുൻ സഹതാരങ്ങളായ സനത് ജയസൂര്യ, അരവിന്ദ ഡി സിൽവ, മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പമാണ് രണതുംഗ എത്തിയത്. ഒരു ചുവന്ന കുർത്തയാണ് ചടങ്ങിൽ രണതുംഗ ധരിച്ചിരുന്നത്. എന്നാൽ ചടങ്ങിലെ ഒരു ചിത്രം വൈറാലയപ്പോൾ സമൂഹമാധ്യമത്തിലെ ചില ആരാധകർക്ക് ശ്രീലങ്കയുടെ ഇതിഹാസ നായകനെ തിരിച്ചറിയാൻ സാധിച്ചില്ല. കാരണം മറ്റൊന്നുമല്ല, താരത്തിന്റെ അമ്പരപ്പിക്കുന്ന ‘ട്രാൻസ്ഫോർമേഷൻ’ തന്നെ.
ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്തിൽനിന്നു വിഭിന്നമായി ഒരുപാട് മെലിഞ്ഞാണ് താരം പൊതുവേദിയിൽ എത്തിയത്. സനത് ജയസൂര്യ പങ്കുവച്ച ഗ്രൂപ്പ് ഫോട്ടോ വൈറലായതോടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വരെ ആശങ്കകൾ പരന്നു. ‘ആ ചുവന്ന കുർത്തയിലുള്ളത് അർജുന സർ ആണോ, അദ്ദേഹത്തിന് എന്തുപറ്റി?’ ‘രണതുംഗയെ തിരിച്ചറിയാൻ സാധിക്കുന്നില്ല’, അർജുന എല്ലാവരേക്കാളും 20 വയസ്സ് ചെറുപ്പമായി’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറഞ്ഞത്.
Arjuna looking 20 years younger than everyone else
— ranidu (@Ranidu) November 6, 20252000 ജൂലൈയിലാണ് അർജുന രണതുംഗ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം, അവസാനമായി ശ്രീലങ്കൻ ജഴ്സി അണിഞ്ഞത്. 1996ലെ ഏകദിന ലോകകപ്പിൽ അർജുന രണതുംഗയുടെ ക്യാപ്റ്റൻസിയിലാണ് ശ്രീലങ്ക ജേതാക്കളായത്. ഫൈനലിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിനു തോൽപ്പിച്ചാണ് ശ്രീലങ്ക ചാംപ്യന്മാരായത്. സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച രണതുംഗ, സിംഹള ഉറുമയ പാർട്ടിയിൽ അംഗമായിരുന്നു.
English Summary:








English (US) ·