Published: November 10, 2025 10:47 AM IST
1 minute Read
മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്‌ലറ്റിക്കോ മഡ്രിഡിനു വിജയം. ലെവാന്തെയെ 3–1നാണ് അത്‌ലറ്റിക്കോ തകർത്തത്. അന്റോയ്ൻ ഗ്രീസ്മാൻ ഇരട്ട ഗോളുമായി (61, 80 മിനിറ്റുകൾ) തിളങ്ങിയ മത്സരത്തിൽ ലെവാന്തെ താരം അഡ്രിയൻ ഡിലാ ഫുവന്റെ (12) സെൽഫ് ഗോളും വഴങ്ങി. മാനോ സാഞ്ചസിന്റെ (21) വകയായിരുന്നു ലെവാന്തെയുടെ ആശ്വാസ ഗോൾ. മറ്റു പ്രധാന മത്സരങ്ങളിൽ സെവിയ്യ 1–0ന് ഒസാസൂനയെ തോൽപിച്ചപ്പോൾ റയൽ മഡ്രിഡ്– റയോ വയ്യകാനോ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
English Summary:








English (US) ·