'അത്തരം ഉപാധികള്‍ കാണുമ്പോള്‍ വേദന തോന്നും'; എഐയുടെ വെല്ലുവിളിയെക്കുറിച്ച് സുഷിന്‍ ശ്യാം

4 months ago 6

24 August 2025, 11:53 AM IST

sushin shyam

സുഷിൻ ശ്യാം | Photo: Facebook/ Sushin Shyam

നിര്‍മിത ബുദ്ധി സംഗീത മേഖലയില്‍ സൃഷ്ടിച്ച വെല്ലുവിളിയെക്കുറിച്ച് തുറന്നുപറഞ്ഞ് സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം. നിര്‍മിത ബുദ്ധിയുടെ വ്യാപനത്തോടെ പാട്ടിന്റെ പകര്‍പ്പവകാശം വന്‍തുകയ്ക്കുവാങ്ങുന്ന മ്യൂസിക് ലേബലുകള്‍, ഇവ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന ഉപാധികൂടെ വെക്കുന്നുവെന്നാണ് സുഷിന്‍ പറയുന്നത്. ഇത് വേദനാജനകമാണെന്നും സുഷിന്‍ ഫ്രണ്ട് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'പുതിയ റെക്കോര്‍ഡ് ലേബലുകള്‍ പാട്ടിന്റെ അവകാശം വാങ്ങുമ്പോള്‍ പാട്ട് എഐയെ ട്രെയിന്‍ ചെയ്യിക്കാന്‍ ഉപയോഗിക്കുമെന്ന ക്ലോസ് വെക്കും. അത്തരം ഉപാധികള്‍ കാണുമ്പോള്‍ മ്യുസീഷ്യന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വേദനതോന്നും. ഉപാധി അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ പാട്ടിന്റെ അവകാശം വേണ്ടെന്ന് അവര്‍ പറയും. ഞാന്‍ അത്തരം ഉപാധികളുള്ളവരുമായി കരാറില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍, അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത മ്യുസീഷ്യന്മാരുണ്ട്', എന്നായിരുന്നു സുഷിന്റെ വാക്കുകള്‍.

എഐ വ്യാപിക്കുന്നതോടെ കാലാകാരന്മാര്‍ നേരിടാനിരിക്കുന്ന വലിയ വെല്ലുവിളിയെക്കുറിച്ചാണ് സുഷിന്‍ ശ്യാമിന്റെ തുറന്നുപറച്ചില്‍. യഥാര്‍ഥ ഗാനങ്ങള്‍ എഐ മോഡലുകളെ ട്രെയിന്‍ചെയ്യാന്‍ ഉപയോഗിച്ചാല്‍, പിന്നീട് സംഗീതസംവിധായകരുടെ സഹായമില്ലാതെ തന്നെ പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് പാട്ടുണ്ടാക്കാന്‍ സാധിക്കും. ഇതോടെ സംഗീതസംവിധായകരുടെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെടും.

Content Highlights: Sushin Shyam speaks retired astir the challenges posed by AI successful the euphony industry

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article