അത്യാവശ്യം റിച്ച് ലൈഫ്സ്റ്റൈൽ; ഹസ്ബന്റ് ദുബൈയിലെ ടോപ്പ് ബിസിനസ്മാൻ; ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിന് കുറ്റം പറയുന്നവരോട്

1 month ago 5
ആശകൾ ആയിരം തീയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആശാ ശരത്- ജയറാമിന്റെ നായികയായി എത്തുന്ന ചിത്രത്തിൽ കാളിദാസ് ജയറാമും, ഇഷാനി കൃഷ്ണകുമാറും ആണ് മറ്റ് രണ്ടുജോഡികൾ. ഇരുപത് വർഷത്തിന് ശേഷം അച്ഛൻ മകൻ കോംബോ കണ്ട സന്തോഷവും ആരാധകർക്കുണ്ട്. ഇതിനിടയിൽ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ആശ ശരത് പറഞ്ഞ ഒരു പ്രസ്താവന, അല്ലെങ്കിൽ അവർ തുറന്നുപറഞ്ഞ കാര്യത്തെ വളച്ചൊടിച്ചാണ് ഇപ്പോൾ ചിലർ സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ദുബായിൽ സെറ്റിൽഡ് ആയ മലയാളി കൂടിയാണ് ആശാ ശരത്. വിവാഹത്തിനുശേഷം ഭർത്താവിന്റെ ജോലി സ്ഥലങ്ങളിൽ ആയിരുന്നു ആശാ ശരത്. പിന്നീട് മക്കൾ ആയശേഷം ദുബായ് പ്രവാസി ആയി മാറി. മക്കൾ രണ്ടുപേരും പഠിച്ചതും വളർന്നതും എല്ലാം അവിടെ തന്നെയാണ്. വീട്ടിലെ ഏക മകൾ ആയിരുന്നു ആശ ശരത്. ഏട്ടന്മാരുടെ കുഞ്ഞുപെങ്ങൾ. അമ്മയാണെങ്കിൽ കലാമണ്ഡലം സുമതി. അറിയപ്പെടുന്ന നർത്തകി. വിവാഹത്തോടെ അഭിനയം എല്ലാം വേണ്ടെന്ന് വച്ചാണ് ആശ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്.

ദുബായിൽ ഒരു നൃത്തവിദ്യാലയം തുടങ്ങി. ഒപ്പം ഭർത്താവിന്റെ പിന്തുണയോടെ മിനി സ്‌ക്രീൻ അഭിനയരംഗത്തേക്കും എത്തി. ഏഷ്യാനെറ്റിലെ ടോപ്പ് റേറ്റിങ്ങിൽ നിൽക്കുന്ന കുകുങ്കുമപൂവ് പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അടുക്കും ചിട്ടയോടും അവതരിപ്പിച്ചുകൊണ്ട് എവർലാസ്റ്റിങ് വില്ലത്തി ആയത്. പിന്നീട് ആശയെ കാണുന്നത് ദൃശ്യം മൂവിയിലെ പോലീസ് ഓഫീസർ ആയിട്ടാണ്. പിന്നീട് അങ്ങോളം നിരവധി സിനിമകൾ നൃത്തവേദികൾ.

ALSO READ : ഒറ്റദിവസം കൊണ്ട് ജീവിതം മാറി! തന്റെ പേര് ഒപ്പിടാൻ പോലും സംശയിച്ചുനിന്ന മൊണാലിസ; സ്‌കൂൾ തുടങ്ങാൻ പോകുന്ന താരം

സിനിമയുടെ പ്രമോഷൻ വേളയിലാണ് കുങ്കുമപ്പൂവ് ഷൂട്ടിങ്ങിനു വേണ്ടി ദുബായിൽ നിന്നും ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതിനെ കുറിച്ച് ആശ പറഞ്ഞത്. എന്നാൽ ഇതിനെതിരെയാണ് വലിയ രീതിയിൽ ഒരു സൈബർ അറ്റാക്ക് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ആശയും കുടുംബവും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നു എന്നതിൽ തെറ്റ് എന്താണ് എന്നായിരുന്നു സപ്പോർട്ട് ചെയ്തുകൊണ്ടുള്ള കമന്റുകൾ.

ഇവിടെ ആശ ശരത് ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിന് കുറ്റം പറയുന്നവരോട്;
അവരുടെ ഹസ്ബന്റ് ദുബൈയിലെ ടോപ്പ് ബിസിനസ് മാൻ ആണ്, ആശ ശരത്തും ദുബൈയിൽ സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്ന വ്യക്തിയാണ് അത് കൊണ്ട് തന്നെ അവരുടെ അത്യാവശ്യം റിച്ച് ലൈഫ് സ്റ്റൈൽ ആണ് , അതാ അവർ പറയുന്നത് ക്യാഷിനു വേണ്ടിയല്ല കുങ്കുമപൂവ് ചെയ്തത് എന്ന് - എന്നായിരുന്നു ഒരാളുടെ മറുപടി.

Read Entire Article