അത്രയധികം സൈബര്‍ അറ്റാക്ക് നേരിട്ടു, എന്ത് ചെയ്താലും കുറ്റം; അഹാന തന്റെ വിവാഹം ഇത്രയധികം രഹസ്യമാക്കാനുള്ള കാരണം?

4 days ago 3
ഒരുപക്ഷേ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഏറ്റവും വലിയ രഹസ്യമായിരിക്കും അഹാന കൃഷ്ണയുടെ ഈ വിവാഹം. ഇടയ്ക്ക് ആ വാര്‍ത്ത പുറത്തു വന്നുവെങ്കിലും, കല്യാണം കഴിഞ്ഞ് രണ്ട് ദിവസം കഴിയും വരെ ആ വാര്‍ത്ത രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ കൃഷ്ണ കുമാറിനും കുടുംബത്തിനും സാധിച്ചു. അങ്ങിങ്ങായി പല ഗോസിപ്പുകളും വന്നിരുന്നുവെങ്കിലും വിവാഹത്തെ കുറിച്ച് വ്യക്തത നല്‍കുന്ന ഒരു പ്രതികരണമോ, പോസ്‌റ്റോ, സ്‌റ്റോറിയോ, ഫോട്ടോകളോ പുറത്തു വന്നിരുന്നില്ല.

സിന്ധു കൃഷ്ണയും, അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും എല്ലാം യൂട്യൂബ് ചാനല്‍ ആരംഭിച്ചതു മുതല്‍, ആ കുടുംബത്തില്‍ നടക്കുന്ന ഓരോ ചെറിയ കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അത്രയധികം സൈബര്‍ അറ്റാക്കുകളും കുടുംബത്തിലുള്ള ഓരോരുത്തരും നേരിട്ടിട്ടുണ്ട്. അടുക്കളയിലെ ചിക്കന്‍ കാലിനെ ചൊല്ലിയുള്ള സംസാരം മുതല്‍, ഏറ്റവുമൊടുവില്‍ അമ്മൂമ്മയുമായുണ്ടായ വഴക്കുകള്‍ പോലും സൈബറിടം ആഘോഷിച്ചതാണ്.

Samayam Malayalamവേദനിപ്പിക്കുന്ന ഓര്‍മകള്‍ മാത്രമല്ല, ചില മനോഹരമായ നിമിഷങ്ങളും ഉണ്ടായിരുന്നു; സന്തോഷിച്ച ആ നിമിഷങ്ങള്‍ പങ്കുവച്ച് അനുപമ പരമേശ്വരന്‍
എന്നാല്‍ രഹസ്യമാക്കേണ്ടത് എങ്ങനെ രഹസ്യമായി തന്നെ സൂക്ഷിക്കാം എന്ന് കൃഷ്ണ കുമാറിനും കുടുംബത്തിനും അറിയാം എന്നത് ഇപ്പോള്‍ ഈ വിവാഹ വാര്‍ത്തയും ഫോട്ടോകളും രഹസ്യമായി സൂക്ഷിച്ചതിലൂടെ തന്നെ വളരെ വ്യക്തം.

പൊതുവെ സെലിബ്രിറ്റി വിവാഹങ്ങളില്‍ ഇടിച്ചു കയറി, സ്വകാര്യത നഷ്ടപ്പെടുത്തുന്ന പാപ്പരാസികള്‍ ആരും ഇല്ലാതെ, വളരെ ഇന്റിമേറ്റ് ആയ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന ഒരു സ്വകാര്യ വിവാഹമായിരുന്നു അഹാനയുടെയും നിമിഷ് രവിയുടെയും. അത് വളരെ മനോഹരമായി തന്നെ നടന്നു എന്നത് പുറത്തുവിട്ട ഫോട്ടോകളില്‍ വ്യക്തമാണ്.


എന്തിലും ഏസ്തറ്റിക് സെന്‍സ് സ്‌പൊണ്ടേനിയസ് ആയി കണ്ടെത്തുന്ന അഹാന കൃഷ്ണ തന്റെ വിവാഹം മനോഹരമായ ഒരു ഫ്രെയിം ആക്കി മാറ്റിയിട്ടുണ്ട്. വിവാഹത്തിലെ ആ സ്വകാര്യത തന്നെയാണ് അതിന് ഏറ്റവും ഭംഗി നല്‍കുന്നത്.

ഇന്ന്, സെപ്റ്റംബര്‍ 15 ഒരു ഗ്രാന്റ് വെഡ്ഡിങ് റിസപ്ഷന്‍ തന്നെ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് വേണ്ടി കന്നട സൂപ്പര്‍ താരം ഋഷഭ് ഷെട്ടി അടക്കമുള്ളവര്‍ കേരളത്തിലെത്തിയിട്ടുണ്ട്. നിമിഷ് രവി ഒരു പാന്‍ ഇന്ത്യന്‍ ഛായാഗ്രഹകന്‍ എന്ന നിലയില്‍, മറ്റ് ഇന്റസ്ട്രികളില്‍ നിന്നും ഏതൊക്കെ വന്‍ താരങ്ങള്‍ ഈ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തും എന്നാണ് ഇനി ആരാധകര്‍ ഉറ്റു നോക്കുന്നത്. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ സ്വാധീനം വച്ച് കേന്ദ്രത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
Read Entire Article