അത്രയധികം സ്‌നേഹത്തോടെ കഴിഞ്ഞവരാണ് ഞങ്ങള്‍, ഞങ്ങളെ പിരിച്ചതിന്റെ ഒരേ ഒരു കാരണം പണം; രാധയുമായുള്ള പ്രശ്‌നത്തെ കുറിച്ച് അംബിക

6 hours ago 1
സിനിമ ഇന്റസ്ട്രിയില്‍ ഏറെ പേരുകേട്ട സഹോദരിമാരായിരുന്നു അംബിക യും രാധ യും. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ഇപ്പോള്‍ വലിയ രീതിയിലുള്ള ഒരു തര്‍ക്കം നടക്കുകയാണ്. അന്‍പത് കോടിയിലേറെ വിലവരുന്ന തന്റെ ചെക്കുകള്‍ സഹോദരി അംബിക തട്ടിയെടുത്തു എന്ന് ആരോപിച്ചുകൊണ്ട് നടി രാധ ഒറു പൊലീസ് കംപ്ലൈന്റ് നല്‍കിയിരിക്കുകയാണ്. വിഷയത്തില്‍ പ്രസ്സ് മീറ്റും നടത്തി. പാര്‍ട്ടീഷന്‍ കഴിഞ്ഞ് തന്റെ പേരില്‍ ആയ വീട്ടിലേക്ക് കയറാന്‍ പോലും അനുവദിക്കുന്നില്ല എന്നൊക്കെയാണ് രാധ പറയുന്നത്. അംബിക മാത്രമല്ല, സഹോദരന്‍ അര്‍ജുന് എതിരെയും കേസ് നല്‍കിയിട്ടുണ്ട്.

ഇപ്പോഴിതാ വിഷയത്തില്‍ അംബിക പ്രതികരിക്കുന്നു . കുടുംബത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഇങ്ങനെ വന്ന് പറയുന്നതില്‍ എനിക്കൊട്ടും താത്പര്യമില്ല. അത്രമേല്‍ സ്‌നേഹത്തോടെ കഴിഞ്ഞ ഞങ്ങളുടെ കുടുംബം ഇങ്ങനെ ആവണമെങ്കില്‍ അതിന്റെ ഒരേ ഒരു കാരണം പണം മാത്രമാണ് എന്ന് ംബിക പറയുന്നു.

Samayam Malayalamഹിന്ദി സിനിമയെ അങ്ങനെ വിളിക്കുന്നില്ലല്ലോ, എന്തുകൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമകളെ മാത്രം പാന്‍ ഇന്ത്യ എന്ന് വിളിക്കുന്നത് എന്ന് നാനി
കേടതി പരിഗണനയില്‍ നില്‍ക്കുന്ന കാര്യമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് എനിക്കൊന്നും പറയാന്‍ സാധിക്കില്ല. ഒരൊറ്റ കാര്യം വ്യക്തമാക്കാം എആര്‍എസ് എന്ന ഞങ്ങളുടെ പ്രോപ്പര്‍ട്ടില്‍ വില്‍ക്കുന്നില്ല, അതിന് സാധിക്കില്ല, ആരെങ്കിലും ശ്രമിച്ചാല്‍ അതിന് ഞാന്‍ സമ്മതിക്കുകയുമില്ല. പിന്നെ പണം തട്ടിയെടുത്തു എന്ന്, വാസ്തവത്തില്‍ ഞാനാണ് പറ്റിക്കപ്പെട്ടത്, ഞാനാണ് പരാതി കൊടുക്കേണ്ടത്. പക്ഷേ ഞാനത് ചെയ്യില്ല.

ഞാന്‍ തുടങ്ങിവച്ചതാണ് ഇതെല്ലാം, അംബികയുടെ അനിയത്തി എന്ന നിലയിലാണ് രാധയ്ക്കും സിനിമയിലേക്ക് അവസരം കിട്ടിയത്. സമ്പാദിച്ചു തുടങ്ങിയതും ഞാനാണ്. അത് എത്രയാണ്, എങ്ങനെയാണ് എന്നതൊക്കെ രാധ മറന്നാലും, ഇന്റസ്ട്രിയിലുള്ള പലര്‍ക്കും അതൊക്കെ അറിയാം.

മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാവാത്ത ഒരേ ഒരു സാധനം പണമാണ്. ഒരു കാലത്തില്‍ സഹോദരിമാര്‍ എന്നാല്‍ അങ്ങനെ വേണം എന്ന് പറഞ്ഞിരുന്നു ഞങ്ങളെ കുറിച്ച്. ഒരേ പോലെ ഡ്രസ്സൊക്കെയിട്ടാണ് ഞങ്ങള്‍ നടന്നുകൊണ്ടിരുന്നത്. ഓണത്തിന് അച്ഛന്‍ ഹൈദരബാദില്‍ നിന്ന് വരുമ്പോള്‍ മൂന്ന് പേര്‍ക്കും വേറെ വേറെ നിറത്തിലുള്ള ഒരുപോലെയുള്ള പട്ട് പാവാടകള്‍ കൊണ്ടു തരുമായിരുന്നു. സഹോദരിമാര്‍ രണ്ട് പേരും എടുത്തതിന് ശേഷമാണ് ഞാന്‍ എടുക്കുന്നത്. അത്രയധികം സ്‌നേഹത്തോടെ കഴിഞ്ഞ ഞങ്ങളുടെ ഇടയില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം പണം മാത്രമാണ്.


എനിക്കതില്‍ പ്രശ്‌നമില്ല, ഞാന്‍ അത്രയധികം ദൈവത്തെ വിശ്വസിക്കുന്നു. ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ എന്നെ വിട്ടുകൊടുക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്. പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക ശക്തിയാണ്. ദയവ് ചെയ്ത് ഇതിനെ കുറിച്ച് അറിയാത്തവര്‍ കണ്ടതും കേട്ടതും പറഞ്ഞ് പ്രചരിപ്പിക്കരുത് എന്ന അപേക്ഷ മാത്രമേയുള്ളൂ- അംബിക പറഞ്ഞു
Read Entire Article