അത്രയ്ക്കും ഇഷ്ടമാണോ തൃഷയ്ക്ക് മ‍ഞ്ജു വാര്യരെ; പിറന്നാൾ ആശംസിച്ചുകൊണ്ട് പറഞ്ഞത്, ഓൾ ടൈം ഫേവറേറ്റ് സൂപ്പർസ്റ്റാർ!

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam11 Sept 2025, 2:19 pm

മഞ്ജു വാര്യരും തൃഷയും ഒന്നിച്ച് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഇരുവർക്കുമിടയിൽ നല്ല ഒരു സൗഹൃദ ബന്ധമാണുള്ളത്.

manju trishaമഞ്ജു വാര്യർക്ക് ആശംസകളുമായി തൃഷ
ഇന്നലെയായിരുന്നു മഞ്ജു വാര്യരുടെ നാൽപത്തിയേഴാം പിറന്നാൾ. അടുത്ത സുഹൃത്തുക്കളും ആരാധകരും എല്ലാം മഞ്ജുവിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. ഇത്തവണത്തെ പിറന്നാൾ മഞ്ജു അങ്ങ് ജപ്പാനിലാണ് ആഘോഷിച്ചത്. കൂട്ടിന് ആരുമില്ല, തിന്ച്ച്, ഒരു സോളോ ട്രിപ് നടത്തിക്കൊണ്ട് ബർത്ത് ഡേ ആഘോഷിച്ച, ജപ്പാനിൽ നിന്നുള്ള ചിത്രങ്ങൾ മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ആശംസ അറിയിച്ചവർക്കെല്ലാം, സ്നേഹവും നന്ദിയും അറിയിക്കുകയും ചെയ്തു.

ജപ്പാനിൽ നിന്ന് മഞ്ജു പങ്കുവച്ച ഫോട്ടോകളിൽ ഒന്ന് തിരഞ്ഞെടുത്താണ് തൃഷ കൃഷ്ണ നടിയ്ക്ക് ആശംസകൾ അറിയിച്ചത്. ഇരുവരും തമ്മിൽ ഒന്നിച്ചൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല എങ്കിലും, പരസ്പരം നന്നായി അറിയാം. പല അവാർഡ് ഷോകളിലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. അതിലൂടെ ഉണ്ടായ സൗഹൃദം ഇരുവരും തുടരുന്നുമുണ്ട്. തൃഷയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മ‍ഞ്ജുവും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളതാണ്.

Also Read: മോന് പത്തൊൻപത് ! അന്ന് സംയുക്ത എടുത്ത സ്‌ട്രോങ് ഡിസിഷനാണ് ഇന്ന് ഈ കാണുന്ന സന്തോഷം; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇപ്പോൾ തൃഷ മഞ്ജുവിന് ആശംസകൾ അറിയിക്കുമ്പോൾ വിശേഷിപ്പിയ്ക്കുന്നത്, സൂപ്പർസ്റ്റാർ എന്നാണ്. എന്റെ ഓൾ ടൈം ഫേവറേറ്റ് സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ ചരിഞ്ഞു നിൽക്കുന്ന ഫോട്ടോ തൃഷ പങ്കുവച്ചത്. മഞ്ജുവിന് സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഇഷ്ടമല്ല എങ്കിലും, ആരാധകരും ഇഷ്ടപ്പെട്ടവരും ഇഷ്ടത്തോടെ വിളിക്കുമ്പോൾ എതിർപ്പ് പറയാറില്ല. തൃഷയുടെ മനസ്സിൽ മഞ്ജുവിനുള്ള സ്ഥാനവും, സ്നേഹവും കാണിക്കുന്നതാണ് പോസ്റ്റ് എന്ന് ആരാധകരും പറയുന്നു.

Also Read: ഭാര്യയെയും മക്കളെയും ചേർത്തു പിടിച്ച് ടൊവിനോ തോമസ്; ഈ ബന്ധം ഇതാണ് എല്ലാത്തിനും മുകളിൽ!

Sanju Samson: യുഎഇ താരത്തെ റണ്ണൗട്ടാക്കി സഞ്ജുവിന്‍റെ ബ്രില്ല്യൻസ്; വിക്കറ്റ് വേണ്ടെന്ന് സൂര്യ കുമാര്‍ യാദവ്


മഞ്ജുവും തൃഷയും ഒന്നിച്ച് അഭിനയിക്കാൻ വർഷങ്ങളായി ആരാധകർ ആഗ്രഹിക്കുന്നതാണ്. മഞ്ജു മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സജീവമായതോടെ ഇരുവരെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തൃഷയ്ക്ക് 42 വയസ്സും, മഞ്ജുവിന് 47 വയസ്സുമാണ് പ്രായം. മഞ്ജു 1995 ൽ സിനിമയിലേക്ക് വന്നുവെങ്കിൽ തൃഷ 1999 ൽ ആണ് തുടക്കം കുറിച്ചത്. പക്ഷെ മഞ്ജു ഇടയിൽ 14 വർഷത്തെ ഗ്യാപ് എടുത്തതുകൊണ്ട് തന്നെ, മഞ്ജുവിനെക്കാൾ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് തൃഷയാണ്. ഈ തരത്തിലാണ് ഇരുവരെയും താരതമ്യപ്പെടുത്തിയുള്ള വീഡിയോകൾ എല്ലാം വന്നിട്ടുള്ളത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article