അദ്ദാണ് ബിടിയിഎസ്സിന്റെ സ്വാധീനം, ഒരു ദിവസം കൊണ്ട് ആരാധകർ ഉണ്ടാക്കിയത് 1 കോടിയിലധികം തുക; സു​ഗയ്ക്ക് പിന്തുണയുമായി ആർമി

6 months ago 7

Authored by: അശ്വിനി പി|Samayam Malayalam24 Jun 2025, 2:46 pm

കഴിഞ്ഞ ദിവസമാണ് ബിടിഎസിൻരെ താരം സു​ഗ, മിൻ യൂൻ​ഗി എന്ന തന്റെ യഥാർത്ഥ പേരിൽ ഒട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി ഒരു ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനായി അഞ്ച് ബില്യൺ കൊറിയൻ വോൺ സംഭാന നൽകിയതായ വാർത്തകൾ പുറത്തുവന്നത്

സുഗസുഗ
കഴിഞ്ഞ ദിവസമാണ് ബിടിഎസ് താരം സുഗ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ബാധിച്ച കുട്ടികളെ ചികിത്സിക്കുന്നതിനായി ഒരു മെഡിക്കൽ സൗകര്യം സ്ഥാപിക്കാൻ 5 ബില്യൺ KRW (ഏകദേശം 3.62 മില്യൺ USD) സംഭാവന നൽകിയ വാർത്തകൾ പുറത്തുവന്നത്. സുഗയുടെ യഥാർത്ഥ പേരായ മിൻ യൂൻഗിയുടെ പേരിൽ വരുന്ന ചികിത്സാ കേന്ദ്രത്തിന്റെ വാർത്തകൾ പുറത്ത് വന്ന് 24 മണിക്കൂർ കവിയുമ്പോഴേക്കും ആർമി എന്ന് വിഷേഷിക്കപ്പെടുന്ന ആരാധകരും ആ പദ്ധതിയ്ക്കൊപ്പം ചേർന്നു.

ഇന്ത്യ റുപീ 31 കോടിയിലധികം വരുന്ന 5 മില്യൺ കൊറിയൻ വോൺ സുഗ സംഭാവന ചെയ്തപ്പോൾ, ഈ പദ്ധതിയ്ക്ക് വേണ്ടി ആരാധകരും സമൂഹിക പ്രവർത്തകരും ഉണ്ടാക്കിയത് 200 മില്യൺ കൊറിയൻ വോൺ ആണ്. അത് ഏകദേശം ഇന്ത്യൻ റുപീ ഒരു കോടിയ്ക്ക് മുകളിൽ വരും. വളരെ മികച്ചൊരു സാമൂഹിക സേവനത്തിൻരെ ഭാഗമായ സുഗ, അതിലൂടെ തന്റെ ആരാധകർക്കും മാതൃകയായിരിക്കുകയാണ്.

Also Read: മീനാക്ഷിയെ പ്രശംസിച്ച് മഞ്ജു വാര്യർ! ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഈ മലയാളി ആരാണ്?

സെവറൻസ് ഹോസ്പിറ്റലിനെ സംബന്ധിച്ച് ചരിത്രത്തിൽ ആദ്യമായാണ് 5 ബില്യൺ കൊറിയൻ വോൺ സംഭാവന ലഭിച്ചത്. അതിന് പിന്നാലെ ആരാധകരിൽ നിന്ന് വരുന്ന സംഭാവന മണിക്കൂറുകൾ കഴിയുന്തോറും വർധിക്കുകയാണെന്നാണ് ആശുപത്രി പുറത്തുവിട്ട വിവരം. 2025 സെപ്റ്റംബർ മാസത്തോടുകൂടെ മിൻ യൂൻഗി ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിയ്ക്കും എന്നാണ് അറിയിച്ചിരിയ്ക്കുന്നത്.

അദ്ദാണ് ബിടിയിഎസ്സിന്റെ സ്വാധീനം, ഒരു ദിവസം കൊണ്ട് ആരാധകർ ഉണ്ടാക്കിയത് 1 കോടിയിലധികം തുക; സു​ഗയ്ക്ക് പിന്തുണയുമായി ആർമി


സെവറൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് സൈക്യാട്രി സ്പെഷ്യലിസ്റ്റായ പ്രൊഫസർ ചിയോൺ ഗെയുൻ ആയുമായി പരിചയപ്പെട്ടതിന് ശേഷം, 2024 അവസാനത്തോടെയാണ് സുഗ ഇങ്ങനെ ഒരു പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഇപ്പോൾ ആ പദ്ധതി ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. മിൻ യൂൻഗി ചികിത്സാ കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത, പരമ്പരാഗത ചികിത്സാ പദ്ധതികളിൽ സംഗീതത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുമെന്നതാണ്. ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികൾക്ക് ചികിത്സയുടെ ഒരു രൂപമായി സംഗീതം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് സുഗ അന്വേഷിക്കുകയും പഠിക്കുകയും ചെയ്തതിന് ശേഷമാണ് ശേഷമാണ് സംഗീതത്തിന്റെ വഴിയെയും ചികിത്സ നൽകുന്നത്. ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് ഈ പദ്ധതിയ്ക്കായി ഇപ്പോൾ ലഭിക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article