Published: September 07, 2025 10:44 AM IST
1 minute Read
മുംബൈ∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ സഞ്ജു സാംസൺ ഇന്ത്യൻ മധ്യനിരയില്‍ ബാറ്റു ചെയ്യുന്നതാണു നല്ലതെന്ന നിലപാടിൽ മുൻ താരം ഇർഫാൻ പഠാൻ. അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണിങ്ങിൽ ശുഭ്മൻ ഗിൽ തന്നെ ഇറങ്ങണമെന്നും ഇർഫാൻ പഠാൻ യുട്യൂബ് ചാനലിലെ വിഡിയോയിൽ വ്യക്തമാക്കി. ശുഭ്മൻ ഗിൽ വിരാട് കോലിയെപ്പോലെയാണെന്നാണ് ഇർഫാൻ പഠാന്റെ നിലപാട്.
‘‘വിരാട് കോലി വർഷങ്ങളായി ഇന്ത്യയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ ശുഭ്മൻ ഗില്ലിനെക്കൊണ്ടും സാധിക്കും. വിരാട് കോലി തന്റേതായ ശൈലിയിലാണ് ക്രിക്കറ്റ് കളിച്ചത്. നീണ്ട ഇന്നിങ്സുകൾ കളിക്കുന്നതിലൂടെ, തന്റേതായ ഒരു ട്വന്റി20 ശൈലി ഉണ്ടാക്കിയെടുക്കാൻ കോലിക്കു സാധിച്ചു. അദ്ദേഹം ക്രിസ് ഗെയ്‍ലല്ല, പക്ഷേ ട്വന്റി20യിലും മൂല്യമുണ്ട്. ശുഭ്മൻ ഗില്ലും ട്വന്റി20 ക്രിക്കറ്റിനായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്.’’– ഇർഫാൻ പഠാൻ വ്യക്തമാക്കി.
സൂര്യകുമാർ യാദവ് നയിക്കുന്ന ഏഷ്യാകപ്പ് ടീമിൽ വൈസ് ക്യാപ്റ്റനാണ് ഗിൽ. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസൺ. ഗിൽ ഇന്ത്യയ്ക്കായി ട്വന്റി20 മത്സരം കളിച്ചിട്ട് ഒരു വർഷത്തിലേറെയായി. താരത്തെ ഓപ്പണിങ് സ്ഥാനത്തേക്കു പരിഗണിച്ചാൽ സഞ്ജു സാംസണ് ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങേണ്ടിവരും. മുൻപ് അഞ്ചുതവണ ഇന്ത്യൻ ടീമിൽ അഞ്ചാം നമ്പരിൽ സഞ്ജു ബാറ്റു ചെയ്തിട്ടുണ്ടെങ്കിലും ഈ പൊസിഷനിൽ താരത്തിനു തിളങ്ങാൻ സാധിച്ചിട്ടില്ല. 62 റൺസ് മാത്രമാണ് അഞ്ചാമനായി ഇറങ്ങി സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്.
ഇർഫാൻ പഠാന്റെ പ്ലേയിങ് ഇലവൻ– ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ/കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
English Summary:








English (US) ·