'അദ്ദേഹത്തിൻ്റെ പാട്ടുകൾ തേടി ഞാനൊരു സംഗീത യാത്രയിലാണ്'; മുഹമ്മദ് റാഫിയുടെ മലപ്പുറത്തെ ആരാധകൻ

5 months ago 6

Saifulla and Rafi

മുഹമ്മദ് റാഫിയുടെ ആരാധകൻചോലക്കൽ സൈഫുള്ള തൻ്റെ നാൽപ്പത് വർഷം പഴക്കമുള്ള ലോങ് പ്ലേറെക്കാർഡിൽ മുഹമ്മദ് റഫിയുടെ പാട്ടുകേൾക്കുന്നു, മുഹമ്മദ് റഫി | ഫോട്ടോ: പ്രദീപ് പയ്യോളി, ആർക്കൈവ്സ് | മാതൃഭൂമി

തിരൂർ: ലോകം ഒന്നടങ്കം ആരാധിക്കുന്ന അനശ്വരഗായകൻ മുഹമ്മദ് റഫി നമ്മോട് വിട ചൊല്ലിയിട്ട് വ്യാഴാഴ്ച 45 വർഷം തികയുമ്പോൾ തൻ്റെഅഞ്ചാം വയസിൽ കേട്ട റഫി സാഹിബിൻ്റെ ശബ്ദമാധുര്യത്തോട് പ്രണയം തോന്നി,അന്നും ഇന്നും അദ്ദേഹത്തെ മനസിൽ ആരാധിച്ച് അദ്ദേഹത്തിൻ്റെ പാട്ടുകൾ ശേഖരിച്ച് കേട്ടുകൊണ്ടിരിക്കുകയാണ് മലപ്പുറം തിരൂർ നടുവിലങ്ങാടിയിലെ ചോലക്കൽ സൈഫുള്ളയെന്ന 63കാരൻ. ഒരിക്കൽ പോലും മുഹമ്മദ് റഫിയെ നേരിൽ കണ്ടില്ലെങ്കിലും അദ്ദേഹം ദിവസവും തൻ്റെ സംഗീത മുറിയിലിരുന്നു കേട്ടുകൊണ്ടേയിരിക്കുകയാണ്.

ചോലക്കൽ പരേതനായ കുട്ടിഹസ്സൻ്റെയും ഫാത്തിമ ഹസ്സൻ്റെയും മകനാണ് സൈഫുള്ള. ജനിച്ചതും വളർന്നതും മലേഷ്യയിലാണ്. പിതാവ് മലേഷ്യയിൽ ഹോട്ടൽ നടത്തിവരികയും മാതാവ് മലേഷ്യയിൽ അധ്യാപികയുമായിരുന്നു. മലേഷ്യയിൽ വെച്ച് റേഡിയോയിലൂടെയാണ് സൈഫുള്ള 1967ൽ മുഹമ്മദ് റഫിയുടെ തുംനേ മുജേ ദേക്കാഹോക്കർ മെഹർബാൻ എന്ന പാട്ടുകേൾക്കുന്നത്. പാടിയത് ആരാണെന്നോ പാട്ടിൻ്റെ ഭാഷ ഏതാണെന്നോ അറിയാത്ത കുട്ടിക്കാലം എങ്കിലും ആ ഗായകനോട് സൈഫുള്ളയ്ക്ക് ആരാധനയായി, ആശബ്ദമാധുര്യത്തിൽ പ്രണയം തോന്നി. പിന്നീടങ്ങോട്ട് 1975-76 കാലഘട്ടത്തിൽ ഓഡിയോ കാസറ്റുകൾ വാങ്ങി കേട്ടു തുടങ്ങി.സ്കൂളിൽ പോകുമ്പോൾ വീട്ടുകാർ നൽകുന്ന പോക്കറ്റ് മണി മിച്ചംവെച്ചാണ് മുഹമ്മദ് റഫിയുടെ പാട്ടിൻ്റെ കാസറ്റുകൾ വാങ്ങിയത്.

പഠനം പൂർത്തിയാക്കി 1980 ൽ കുടുംബത്തോടൊപ്പം സൈഫുള്ള നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് വന്നത് മുഹമ്മദ് റഫിയുടെ പാട്ടുകളുടെ 50 കാസറ്റുകളുമായിട്ടായിരുന്നു. പാട്ടിൻ്റെ ലോങ് പ്ലേറെക്കാർഡുകളായിരുന്നു അക്കാലത്ത് നാട്ടിൽ ലഭിച്ചുള്ളൂ.1980 ൽ ഇത്തരമൊരു റെക്കാർഡ് വില കൊടുത്തു വാങ്ങി. പിന്നീട് കാസറ്റുകളും സിഡികളും പ്രചാരത്തിൽ വന്നതോടെ വാങ്ങി മുഹമ്മദ് റാഫിയുടെ പാട്ടുകൾ കേൾക്കൽ തുടർന്നു - വീഡിയോ സിഡികളും ഡിവിഡികളുമിറങ്ങി അതും വാങ്ങാൻ തുടങ്ങി. ഫിലിപ്സിൻ്റെ കേരളത്തിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഡിവിഷൻ്റെ ആദ്യത്തെ ബ്രാഞ്ച് മാനേജറും പിന്നീട് ഫിലിപ്സിൻ്റെ ദുബായിലെ ഡിസ്ട്രിബ്യൂഷണറ സീനിയർ മാനേജറുമായിരുന്നു സൈഫുള്ള.

മുഹമ്മദ് റഫിയുടെ 5000 ത്തോളം പാട്ടുകളുടെ ശേഖരം നിലവിൽ സൈഫുള്ളയുടെ വീട്ടിലുണ്ട്. 100 കാസറ്റുകൾ,750 ലോങ് പ്ലേറെക്കാർഡുകൾ, ഇ.പി. റിക്കാർഡുകൾ, എസ്.പി റിക്കാർഡുകൾ,78 ആർ പി എം റിക്കാർഡുകൾ, 500 സിഡികൾ, 200 ഡിവിഡികൾ, 50 വീഡിയോ സിഡികൾ എന്നിവ ശേഖരത്തിലുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയാണ് ഒരു പാട്ട് ശേഖരിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ മുഹമ്മദ് റഫിയുടെ നൂറു രൂപ നാണയങ്ങൾ സൈഫുള്ളയുടെ ശേഖരത്തിലുണ്ട്.

റഫി സാഹിബ് പാട്ടിൻ്റെ മഹാസാഗരമാണ്, നമ്മൾ മുങ്ങിത്തപ്പിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ കൂടുതൽ പാട്ടുകൾ കിട്ടിക്കൊണ്ടേയിരിക്കും സൈഫുള്ള പറഞ്ഞു. തനിക്ക് പാടാൻ അറിയില്ലെങ്കിലും പാട്ടു പഠിച്ചില്ലെങ്കിലും അദ്ദേഹത്തിൻ്റെ മുഴുവൻ പാട്ടുകളും ശേഖരിച്ചു കേൾക്കുകയാണ് ലക്ഷ്യം. 'ശ്രമം വിജയിക്കുമോ എന്നറിയില്ല. അദ്ദേഹത്തിൻ്റെ പാട്ടുകൾ തേടി ഞാനൊരു സംഗീത യാത്രയിലാണ്'. സൈഫുള്ള പറഞ്ഞു.. ഭാര്യ വഹീദയും മകൻ ഡോ. ഇർഫാനും മരുമകൾ ഫായിസയും സൈഫുള്ളയുടെ സംഗീതയാത്രയിൽ കൂടെയുണ്ട്.

Content Highlights: 45 years of mohammed rafis demise communicative of Saifullah,a dedicated instrumentality of Mohammed Rafi.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article