അനശ്വര രാജന്‍ വീണ്ടും തമിഴില്‍, നായകന്‍ 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകന്‍

4 months ago 5

28 August 2025, 03:02 PM IST

anaswara rajan

അനശ്വര രാജനും അഭിഷാൻ ജീവിന്തും | Photo: facebook/ anaswara rajan

മിഴ് സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി നടി അനശ്വര രാജന്‍. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയുടെ സംവിധായകന്‍ അഭിഷാന്‍ ജീവിന്താണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സൗന്ദര്യ രജനീകാന്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നവാഗതനായ മഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോനിഷ എന്ന കഥാപാത്രമായാണ് അനശ്വര ചിത്രത്തില്‍ അഭിനയിക്കുന്നത്. സീന്‍ റോള്‍ദാനാണ് സംഗീത സംവിധായകന്‍. നേരത്തെ രാംഗി, തഗ്‌സ് എന്നീ തമിഴ് സിനിമകളില്‍ അനശ്വര അഭിനയിച്ചിരുന്നു.

Content Highlights: anaswara rajan caller tamil movie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article