Published: October 27, 2025 03:12 PM IST
1 minute Read
തിരുവനന്തപുരം ∙ സ്വന്തമായി മേൽവിലാസമില്ല. മാതാപിതാക്കൾ ആരാണെന്ന് അറിയില്ല. സ്കൂൾ രേഖകൾക്കായി മലപ്പുറം തവനൂരിലെ ഗവ. അനാഥാലയം ‘സമ്മാനിച്ച’ പേരുകൾ മാത്രമാണു സുനീഷിനു മാതാപിതാക്കളെക്കുറിച്ചുള്ള ഏക വിവരം. ഓഗസ്റ്റിൽ നടന്ന ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പോൾവോൾട്ടിൽ മത്സരിക്കുമ്പോൾ വീണു നട്ടെല്ലിനു പരുക്കേറ്റ് ഒരു മാസത്തോളം വിശ്രമം.
ഇങ്ങനെ ജീവിതം പലരീതിയിൽ ഈ പതിനേഴുകാരനെ വെല്ലുവിളിച്ചു. ഇതിനൊന്നും മുന്നിൽ അടിപതറാതെ മുന്നേറിയ സുനീഷിനാണ് സീനിയർ ആൺകുട്ടികളുടെ ജാവലിൻത്രോയിൽ സ്വർണത്തിളക്കം. കടകശ്ശേരി ഐഡിയൽ എച്ച്എസ്എസ്സിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്.
സുനീഷ് 5–ാം ക്ലാസിൽ പഠിക്കുമ്പോഴാണു കായികതാരങ്ങളെ തിരഞ്ഞ് ഐഡിയൽ സ്കൂൾ അധികൃതർ തവനൂരിലെ അനാഥാലയത്തിൽ എത്തിയത്. അന്നുമുതൽ സ്കൂളിന്റെ സംരക്ഷണത്തിലാണ്. പിന്തുണയുമായി പരിശീലകൻ നദീഷ് ചാക്കോയും ഷാഫി അംയാത്തും ഒപ്പം നിന്നു. ജൂനിയർ ജാവലിൻത്രോയിൽ മത്സരിച്ച് കഴിഞ്ഞ 3 വർഷം വെള്ളി നേടി. ഇത്തവണ അതു സ്വർണമാക്കി
English Summary:








English (US) ·