Published: October 18, 2025 03:00 AM IST
1 minute Read
കൊളംബോ ∙ മത്സരാവേശം തണുപ്പിച്ചെത്തിയ മഴയ്‌ക്കും ശ്രീലങ്കയ്‌ക്കും ദക്ഷിണാഫ്രിക്കയെ വെല്ലുവിളിക്കാനായില്ല. വനിതാ ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ 10 വിക്കറ്റ് വിജയം നേടിയ ദക്ഷിണാഫ്രിക്ക സെമിഫൈനൽ സാധ്യതകൾ വർധിപ്പിച്ചു. മഴയെത്തുടർന്ന് 20 ഓവറായി ചുരുക്കിയ മത്സരത്തിൽ 121 റൺസായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ലോറ വോൾവർട്ടും (60*) തസ്മിൻ ബ്രിറ്റ്സും (55*) 14.5 ഓവറിൽ ടീമിന്റെ ജയമുറപ്പിച്ചു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 12–ാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 46 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. 5 മണിക്കൂർ കാത്തിരിപ്പിനുശേഷം മഴ തോർന്നതോടെ മത്സരം 20 ഓവറായി ചുരുക്കി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 105 റൺസാണ് നേടാനായത്. തുടർന്ന് ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 121 റൺസായി വിജയലക്ഷ്യം പുനർ നിർണയിച്ചു.
English Summary:








English (US) ·