Authored by: അശ്വിനി പി|Samayam Malayalam•24 Apr 2026, 3:46 p.m. IST
ശ്രീപത്‌നമാഭസ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ഞാന്‍ സുപ്രിയയെ ആദ്യമായി കണ്ടത്. എന്റെ അനിയത്തിയുടെ കൂട്ടുകാരിയായിരുന്നു. പിന്നീട് കണ്ടു, സംസാരിച്ചു, പ്രപ്പോസ് ചെയ്തു
സുരാജ് വെഞ്ഞാറമൂട്അതേ സമയം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇരിക്കുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. എത്ര തിരക്കാണെങ്കിലും അതിന് ഞാന്‍ സമയം കണ്ടെത്തും, എന്തെന്നാല്‍ അവസാനകാലത്ത് നമുക്കൊപ്പം അവരേ ഉണ്ടാവൂ. എവിടെ പോയാലും തിരിച്ച് ഞാന്‍ വീട്ടിലേക്ക് തന്നെ എത്തണം. എന്തൊക്കെ തിരക്കുകളാണ് എന്ന് പറഞ്ഞാലും ഫാമിലി ടൈം പ്രധാനമാണ്.
Also Read: എന്റെ മകളുടെ അമ്മ മാത്രമല്ല, എനിക്ക് സോള്‍മേറ്റ് കൂടെയാണ്; കാലങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ അത് തുറന്നു പറയുന്നുജീവിതത്തില് ഭാര്യ നല്‍കിയ ഏറ്റവും വലിയ സപ്പോര്‍ട്ട്, എന്റെ ജയത്തിലും പരാജയത്തിലും അവള്‍ ഒരുപോലെ കൂടെ നില്‍ക്കും എന്നതാണ്. ആ സപ്പോര്‍ട്ട് ആണ് എന്റെ ശക്തി എന്നാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്.
സുപ്രിയ എന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ പേര്. സഹോദരിയുടെ കൂട്ടുകാരിയായിരുന്നുവത്രെ സുപ്രിയ. 2003 ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ച് അനിയത്തിക്കൊപ്പമാണ് സുപ്രിയയെ ഞാന്‍ ആദ്യമായി കണ്ടത്, അപ്പോള്‍ തന്നെ ഇഷ്ടം തോന്നി. പിന്നെ കണ്ടു സംസാരിച്ചു, പ്രപ്പോസ് ചെയ്തു, വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ 23 വര്‍ഷങ്ങളായി, ദൈവത്തിന് നന്ദി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നു- സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
മക്കള്‍ക്ക് ഞാന്‍ പ്രത്യേകിച്ച് ഉപദേശങ്ങളൊന്നും നല്‍കാറില്ല, അവരില്‍ നിന്ന് പഠിക്കാനേയുള്ളൂ എന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു. എന്റെ അച്ഛന്‍ മിലിട്ടിറിയില്‍ ആയിരുന്നു, അദ്ദേഹം ഒരിക്കലും എന്നോട് മിലിട്ടിറിയില്‍ വരണം എന്നോ, മറ്റേതെങ്കിലും മേഖലയിലേക്ക് വരണമെന്നോ പറഞ്ഞിട്ടില്ല. എല്ലാം ദൈവം എന്റെ വഴിയില്‍ എനിക്ക് നല്‍കിയതാണ്. എല്ലാവര്‍ക്കും ഓരോ തലയെഴുത്തുണ്ടാവും, അത് മാത്രമേ നടക്കൂ. ഒന്നിന് വേണ്ടിയും ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. പക്ഷേ മക്കളെയും ഭാര്യയെയും ഞാന്‍ ഷൂട്ടിങ് സ്ഥലത്ത് കൊണ്ടു പോകാറുണ്ട്. അവിടെ ഞാന്‍ എന്താണ് ചെയ്യുന്നത്, എങ്ങനെയാണ് ചെയ്യുന്നത്, എന്തൊക്കെ മേഖലയാണ് അവിടെയുള്ളത് എന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ വേണ്ടി മാത്രമാണ് അത് ചെയ്തത്.






English (US) ·