വിസ്മയയുടെ തുടക്കംമായയുടെ തുടക്കത്തിന് ആശംസകള്‍ നേര്‍ന്ന് ഉറ്റ സുഹൃത്തും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. അതും ജനം ഏറ്റെടുത്തു. ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മായയ്ക്ക് ആശംസകള്‍ അറിയിച്ചു. ശ്വേത മേനോനെ പോലുള്ള സെലിബ്രിറ്റികളും തുടക്കത്തിനും മായയ്ക്കും ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
വിസ്മയയ്ക്ക് അധിക നേരം ദേഷ്യം പിടിച്ചിരിക്കാനാവില്ല എന്ന് സുചിത്ര, ലൊക്കേഷനില്‍ ടെന്‍ഷന്‍ മാറ്റാന്‍ താരപുത്രി ചെയ്തത്?
ചാര്‍ലിയായി ലോകം ചുറ്റുന്ന പ്രണവ് മോഹന്‍ലാല്‍ വിസ്മയയുടെ സിനിമ കാണാന്‍ തിയേറ്ററിലെത്തി. അനിയത്തിയ്ക്ക് എന്താണോ ഇഷ്ടം അത് ചെയ്തു വരൂ, ഇത് നിന്റെ സമയമാണ്, ആസ്വദിക്കൂ എന്ന് ആശംസിച്ച ചേട്ടനാണ് പ്രണവ്. സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം വിസ്മയ ആദ്യം പങ്കുവച്ചതും ചേട്ടനോടായിരുന്നു. പ്രണവിന്റെ സിനിമയുടെ റിലീസിങ് സമയത്തും ഇതുപോലെ പിന്തുണയുമായി വിസ്മയയും എത്തിയിട്ടുണ്ട്.
സിനിമയില്‍ അഭിനയിച്ചവര്‍ മാത്രമല്ല, മോഹന്‍ലാലുമായി അടുത്തു നില്‍ക്കുന്ന സുഹൃത്തുക്കളും സെലിബ്രിറ്റി ആരാധകരും എല്ലാം തുടക്കം കാണാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ ബുക്ക് ചെയ്ത് എത്തിയിട്ടുണ്ട്. ഈ സിനിമ വിജയിക്കണം എന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹവും പ്രാര്‍ത്ഥനയുമാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.
വിസ്മയ കുടുംബത്തോടൊപ്പം തിയേറ്ററിലെത്തിയ വീഡിയോകള്‍ വിവിധ സിനിമ പേജുകളിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പടച്ചോനെ സിനിമ മിന്നിച്ചേക്കണേ, വിജയിക്കണേ എന്നൊക്കെയുള്ള പ്രാര്‍ത്ഥനകള്‍ കമന്റ് ബോക്‌സില്‍ കാണാം. ആവറേജ് സിനിമയാണെങ്കില്‍ പോലും വിജയിപ്പിക്കാന്‍ തയ്യാറായിട്ടാണ് മലയാളികളുള്ളത്. സിനിമ അതുക്കും മേലെയായിരിക്കും എന്ന് ട്രെയിലറില്‍ വ്യക്തമായിരുന്നു. കഥയെ കുറിച്ച് യാതൊരു സൂചനയും നല്‍കാത്ത ഒരു ഗംഭീര ട്രെയിലറാണ് ടീം പുറത്തുവിട്ടിരുന്നത്.





English (US) ·