അനിരുദ്ധ് ആരെ വിവാഹം ചെയ്യും, എങ്ങനെ വിവാഹം ചെയ്യും എന്ന് 10 വര്‍ഷം മുന്‍പ് പ്രവചിച്ച ജ്യോതിഷി! എന്തുകൊണ്ടാണ് ഗ്രീസില്‍ വച്ച് വിവാഹം നടത്തുന്നത്?

4 weeks ago 6
സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും സണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കലാനിധി മാരന്റെ മകള്‍ കാവ്യ മാരനുമായുള്ള വിവാഹം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. വിവാഹത്തിന് മുഖ്യമന്ത്രി വിജയ് യെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമൊക്കെ കുടുംബം നേരിട്ടെത്തി ക്ഷണിക്കുന്ന ഫോട്ടോകളും വന്നിരുന്നു. നവംബറില്‍ ഗ്രീസില്‍ വച്ചാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 10ന് അല്ലെങ്കില്‍ 11 ന് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസങ്ങളോളമായി അനിരുദ്ധും കാവ്യയും ഡേറ്റിങിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും, അനിരുദ്ധ് അതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രണയവും സമ്മതിച്ചു, വിവാഹത്തിന്റെ ഡേറ്റും പുറത്തുവന്നു കഴിഞ്ഞു. എന്നാല്‍ ഗോസിപ്പുകള്‍ വരുന്നതിനൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അനിരുദ്ധ് ആരെ വിവാഹം ചെയ്യും ഒ്‌ന് ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു. ആ പ്രവചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Also Read: താലിയും കല്യാണ മോതിരവും! 31 ആം വയസ്സിലെ പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ തനിക്കുള്ള മാറ്റം, സിംപോളിക്കായ ചിത്രങ്ങളുമായി അഹാന കൃഷ്ണ

ജ്യോതിഷിയായ ജയശ്രീയാണ് അനിരുദ്ധ്, തന്റെ വീട്ടില്‍ നിന്ന് 2 - 4 കിലോമീറ്റര്‍ അകലെ താമസിക്കുന്ന പെണ്‍കുട്ടിയായിരിക്കും അദ്ദേഹത്തിന്റെ വധു എന്ന് പ്രവചിച്ചത്. അത് മാത്രമല്ല, വധു എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ആളായിരിക്കും എന്നും, ടെലികമ്യൂണിക്കേഷനിലോ ബ്രോഡ്കാസ്റ്റിങ് ഫീല്‍ഡിലോ പ്രവൃത്തിക്കുന്ന പെണ്‍കുട്ടിയായിരിക്കും എന്നും വ്യക്തമായി പറഞ്ഞിരുന്നു. പ്രണയ വിവാഹമായിരിക്കും എന്നതായിരുന്നു മറ്റൊരു പോയിന്റ്.

ഈ പ്രവചന വീഡിയോയ്‌ക്കൊപ്പം, എന്തുകൊണ്ട് അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം ഗ്രീസില്‍ നിന്ന് നടക്കുന്ന എന്ന കാര്യവും ചര്‍ച്ചയാവുന്നുണ്ട്. പ്രൈവസിയുടെ ഭാഗമായും, വിവാഹത്തിന്റെ ഫോട്ടോകള്‍ക്ക് ഭംഗി വേണം എന്നതുകൊണ്ടുമാണത്രെ ഗ്രീസ് തിരഞ്ഞെടുത്തത്.

Also Read: കിരീടം വയ്ക്കാത്ത രാജ്ഞി, വീഴ്ചകളില്‍ നിന്ന് ജീവിതം പഠിച്ച മീര വാസുദേവന്‍; മൂന്ന് വിവാഹങ്ങള്‍ക്ക് വേണ്ടി കളഞ്ഞത് എന്റെ 17 വര്‍ങ്ങള്‍!


തെളിഞ്ഞ വെള്ളവും വെളുത്ത കെട്ടിടങ്ങളും മനോഹരമായ കടല്‍ത്തീരവുമുള്ള ഗ്രീസ്, വിവാഹ ചടങ്ങുകള്‍ക്കും ഫോട്ടോകള്‍ക്കും ഏറ്റവും അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നു. കൂടാതെ, വിവാഹ ചടങ്ങുകളും പാര്‍ട്ടികളും നടത്താന്‍ പാകത്തിലുള്ള മികച്ച ആഡംബര റിസോര്‍ട്ടുകളും സ്വകാര്യ വില്ലകളും ഇവിടെയുണ്ട്. വിദേശത്തുള്ള ഇത്തരം വിവാഹങ്ങള്‍ സെലിബ്രിറ്റികള്‍ക്ക് ആവശ്യമായ സ്വകാര്യത നല്‍കുന്നതിനൊപ്പം, അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കുറച്ചു ദിവസങ്ങള്‍ ഒന്നിച്ച് ആഘോഷിക്കാനുള്ള അവസരവും ഒരുക്കുന്നു.
Read Entire Article