അനീഷിനും നടി തുഷാരക്കും ഇത് പുതിയജീവിതം! എന്റെ പാർട്ണർ എന്റെ പങ്കാളി!; സന്തോഷം പങ്കുവച്ച് താരങ്ങൾ

7 months ago 8

Samayam Malayalam20 Jun 2025, 7:22 am

നവ്യ നായർ, സൈജു കുറുപ്പ് എന്നിവർ നായികാ നായകന്മാരായി എത്തിയ 'ജാനകി ജാനേ' എന്ന സിനിമ സംവിധാനം ചെയ്തതും അനീഷ് ഉപാസനയാണ്.

അനീഷിനും നടി തുഷാരക്കും ഇത് പുതിയജീവിതം! എന്റെ പാർട്ണർ എന്റെ പങ്കാളി!; സന്തോഷം പങ്കുവച്ച് താരങ്ങൾഅനീഷിനും നടി തുഷാരക്കും ഇത് പുതിയജീവിതം! എന്റെ പാർട്ണർ എന്റെ പങ്കാളി!; സന്തോഷം പങ്കുവച്ച് താരങ്ങൾ
മോഹൻലാലിൻറെ പേരിനൊപ്പം ചേർത്തുവച്ചൊരു പേരാണ് അനീഷ് ഉപാസനയുടേത്. സംവിധായകൻ കൂടിയായ അനീഷ് മികച്ച ഫോട്ടോഗ്രാഫർ കൂടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അനീഷിന്റെ ജീവിതം ഏറെക്കാലമായി തനിച്ചായിരുന്നു. ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെട്ട നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും തനിക്ക് മകളെ ആണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്നും തുറന്നുപറഞ്ഞ അനീഷ് എന്നാൽ ഏറെകാലങ്ങൾക്ക് ശേഷം ഏറെ സന്തോഷവാനായി ഒരു ചിത്രം പങ്കുവച്ചു. ഏറെ മനോഹരമായാ ഒരു ചിത്രം. ഒപ്പം ക്യാപ്‌ഷനും സഖിയോടൊപ്പം!!

എന്റെ സഖിയോടൊപ്പം

കൂടുതൽ അലങ്കാരങ്ങളോ ആര്ഭാടങ്ങളോ ഒന്നുമില്ലാതെ എന്റെ സഖിയോടൊപ്പം എന്ന് പറഞ്ഞുകൊണ്ട് അനീഷ് പങ്കുവച്ച ഒരു ചിത്രം അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചുരുങ്ങിയ സമയം കൊണ്ട് ആ ചിത്രം ഒരുപാട് ആളുകളുടെ ഹൃദയം കവർന്നു. ഏറെ നാളുകൾക്ക് ശേഷം കാമറയ്ക്ക് പിന്നിൽ നിന്ന അനീഷ് അങ്ങനെ കാമറയ്ക്ക് മുൻപിലേക്ക് എത്തി.

തുഷാരക്ക് ഒപ്പം അനീഷ്

നടി തുഷാരയെ ചേർത്തുനിർത്തിയാണ് എന്റെ സഖി എന്ന് അനീഷ് കുറിച്ചത്. മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഒരു പരിചയപെടുത്തലിന്റെ ആവശ്യം ഇല്ലാത്ത നടിയാണ് തുഷാര. വില്ലത്തി വേഷങ്ങളും കോമഡിയും അനായാസം കൈകാര്യം ചെയ്യുന്ന തുഷാര മഴവിൽ മനോരമയിലെ മീനൂസ് കിച്ചൻ അടക്കം നിരവധി പരമ്പരകളുടെ ഭാഗമാണ്.

രണ്ടുപേർക്കും ആശംസകൾ

രണ്ടുപേരുടെയും നിറഞ്ഞ സന്തോഷത്തോടെയുള്ള ചിത്രം വന്നതോടെ ആശംസകൾ കൊണ്ട് മൂടുകയാണ് മിനി സ്‌ക്രീൻ ബിഗ് സ്‌ക്രീൻ താരങ്ങൾ. ഒപ്പം ആരാധകരും. ഇതെങ്ങനെ എപ്പോൾ സംഭവിച്ചു എന്ന ചോദ്യമാണ് കമന്റുകളിലൂടെ ചോദിച്ചതും എന്നാൽ ഒരു ചോദ്യത്തിനും അനീഷോ തുഷാരയോ മറുപടി നൽകിയില്ല പകരം #life #partner എന്നെ റ്റാഗുകൾ മാത്രം

സംവിധായകനാണ് കാമറാമാൻ ആണ്

മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് അനീഷ് ഉപാസന. ഒപ്പം തുടക്കത്തിൽ പറഞ്ഞപോലെ മോഹൻലാലിൻറെ ഒപ്പം ചേർത്തുവച്ചൊരു പേരും.ലാലേട്ടന്റെ ജീവൻതുളുമ്പുന്ന ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്ന നിലയിലാണ് അനീഷ് കൂടുതൽ അറിയപ്പെട്ടിരുന്നത് എന്നാൽ ഇപ്പോൾ സംവിധായകൻ എന്ന പേരിലും.

Read Entire Article