അനുഷ്‌ക ഷെട്ടി- ക്രിഷ് ജാഗര്‍ലാമുഡി ചിത്രം 'ഘാട്ടി' ട്രെയ്ലര്‍ പുറത്ത്; റിലീസ് പ്രഖ്യാപിച്ചു

5 months ago 5

Anushka successful  Ghati

Photo: Screengrab from the trailer

അനുഷ്‌ക ഷെട്ടി- ക്രിഷ് ജാഗര്‍ലാമുഡി ചിത്രം ' ഘാട്ടി'യുടെ ട്രെയ്ലര്‍ പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയും ട്രെയ്ലറിനൊപ്പം ഔദ്യോഗികമായി പുറത്ത് വിട്ടു. 2025 സെപ്റ്റംബര്‍ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടന്‍ വിക്രം പ്രഭുവും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രം ആകര്‍ഷകമായ ഒരു പ്രണയകഥയും കൂടിയായിരിക്കും എന്ന സൂചന ട്രെയ്ലര്‍ നല്‍കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ പക, പ്രതികാരം, പോരാട്ടം എന്നിവയാണ് ട്രെയ്ലര്‍ കാണിച്ചു തരുന്നത്. വളരെ ശക്തമായ കഥാപാത്രമായിരിക്കും ചിത്രത്തില്‍ അനുഷ്‌കയുടേത് എന്ന സൂചനയാണ് പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും വീഡിയോകളും ഇപ്പോള്‍ വന്ന ട്രെയ്ലറും തരുന്നത്. നേരത്തെ അനുഷ്‌ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിമ്പ്‌സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

ഉഗ്ര രൂപത്തില്‍ അനുഷ്‌കയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം കഥയിലെ വയലന്‍സ്, ആക്ഷന്‍, തീവ്രമായ ഡ്രാമ എന്നിവയെ പ്രതിഫലിപ്പിക്കുന്നുണ്ട്. 'വിക്ടിം, ക്രിമിനല്‍, ലെജന്‍ഡ്' എന്നാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ടാഗ്ലൈന്‍. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കല്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പന്‍ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. ഉയര്‍ന്ന ബജറ്റില്‍ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.

സംവിധാനം, തിരക്കഥ- ക്രിഷ് ജാഗര്‍ലമുഡി, നിര്‍മ്മാതാക്കള്‍- രാജീവ് റെഡ്ഡി, സായ് ബാബു ജാഗര്‍ലമുഡി, അവതരണം- യുവി ക്രിയേഷന്‍സ്, ബാനര്‍- ഫസ്റ്റ് ഫ്രെയിം എന്റര്‍ടെയ്ന്‍മെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകന്‍- നാഗവെല്ലി വിദ്യാ സാഗര്‍, എഡിറ്റര്‍- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എന്‍ സ്വാമി, കലാസംവിധായകന്‍- തോട്ട തരണി, സംഭാഷണങ്ങള്‍- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷന്‍, പബ്ലിസിറ്റി ഡിസൈനര്‍- അനില്‍- ഭാനു, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി

Content Highlights: Ghaati trailer reveals Anushka Shetty & Krish Jagarlamudi`s action-packed thriller.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article