അന്‍പതാം വയസ്സില്‍ വിവാഹിതനായി അരവിന്ദ്; ഇത് വര്‍ഷങ്ങളുടെ പ്രണയ സാഫല്യം

2 weeks ago 2
നന്ദനം എന്ന സിനിമയില്‍ കൃഷ്ണനായി എത്തി ശ്രദ്ധ നേടിയ നടനാണ് അരവിന്ദ് ആകാശ് . അന്‍പതാം വയസ്സിലേക്ക് കടക്കുമ്പോള്‍ നടന് വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സാറയുമായുള്ള വിവാഹം.

ഈ വര്‍ഷം ആദ്യം അരവിന്ദിന്റെയും സാറയുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. ഇന്നലെ, ജൂലൈ 1 ന് മലേഷ്യയില്‍ വച്ച് ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വിവാഹം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും, സിനിമ രംഗത്തുള്ള വളരെ അടുത്ത ബന്ധങ്ങളും ക്വാലാലംപൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. വെങ്കട് പ്രഭു, വൈഭവ് തുടങ്ങിയവരെല്ലാം അരവിന്ദിന്റെ അടുത്ത സുഹൃത്തുക്കളാണ്.

Also Read: പണവും പ്രശസ്തിയും ഇപ്പോള്‍ എനിക്ക് വേണ്ട, ഏറ്റവും സന്തോഷം തരുന്ന ഇടം സിനിമ സെറ്റാണ്; പൃഥ്വിരാജ് പറയുന്നു

പഞ്ചാബ് കുടുംബ പാരമ്പര്യമുള്ള അരവിന്ദ് ജനിച്ചത് ഡല്‍ഹിയിലാണ്. പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് മാറുകയായിരുന്നു. തമിഴ് സിനിമയിലെ നര്‍ത്തകിയായിരുന്നു അരവിന്ദിന്റെ അമ്മ. അതിലൂടെയാണ് അരവിന്ദിനും നൃത്തത്തില്‍ താത്പര്യമുണ്ടായത്. സിനിമയില്‍ കൊറിയോഗ്രാഫറായിട്ടാണ് അരവിന്ദ് തുടക്കം കുറിച്ചതും.

Also Read: ജയറാം ശരിക്കും ചവിട്ടിയോ, പരിക്ക് പറ്റിയോ; അന്ന് എന്താണ് സംഭവിച്ചത് എന്ന് ഇന്ദ്രന്‍സ്


Also Read: അച്ഛനോടും അമ്മയോടും മാത്രം എന്നും എനിക്ക് പ്രശ്‌നമായിരുന്നു, രണ്ട് വര്‍ഷം തെറാപ്പി എടുത്തു എന്ന് ഐശ്വര്യ ലക്ഷ്മി

തമിഴ് സിനിമകളിലൂടെയാണ് അഭിനയാരങ്ങേറ്റം കുറിച്ചത് എങ്കിലും ആദ്യം തിയേറ്ററിലെത്തിയത് നന്ദനം തന്നെയായിരുന്നു. 2002 ല്‍ ആണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം റിലീസ് ആയത്. മലയാളി മനസ്സില്‍ ഗുരുവായൂരപ്പന് അരവിന്ദിന്റെ മുഖഛായയായിരുന്നു ഏറെ കാലം. പിന്നീട് നിരവിധി സിനിമകള്‍ തമിഴിലും മലയാളത്തിലും ചെയ്തുവെങ്കിലും ഇന്നും നന്ദനത്തിലെ കൃഷ്ണന്‍ എന്നതാണ് അരവിന്ദിന്റെ ഐഡന്റിറ്റി. നിരവധി ടിവി റിയാലിറ്റ് ഷോകളില്‍ മെന്ററായും അരവിന്ദ് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ നന്ദനത്തിലെ രംഗങ്ങള്‍ റീ ക്രിയേറ്റ് ചെയ്തതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read Entire Article