11 July 2025, 08:56 PM IST

Photo: PTI
ലണ്ടന്‍: കാറകടത്തില്‍ മരിച്ച ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ജാമി സ്മിത്തിനെ പുറത്താക്കിയ ശേഷമായിരുന്നു സിറാജിന്റെ ഈ പ്രവൃത്തി.
ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 107-ാം ഓവറില്‍ സ്മിത്തിനെ പുറത്താക്കിയ ശേഷം ആകാശത്തേക്ക് നോക്കിയ സിറാജ് കൈകൊണ്ട് ജോട്ടയുടെ ജേഴ്‌സി നമ്പറായ '20' എന്ന ആംഗ്യം കാണിക്കുകയായിരുന്നു. ലിവര്‍പൂളില്‍ ജോട്ടയുടെ ജേഴ്‌സി നമ്പര്‍ 20 ആയിരുന്നു. ഈ ചിത്രം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ജൂലായ് മൂന്നിന് സ്പെയിനിലെ സമോറ നഗരത്തില്‍ വെച്ചുണ്ടായ കാറപകടത്തിലാണ് ജോട്ടയ്ക്ക് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ ജോട്ടയ്ക്കും ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആന്‍ഡ്രെ സില്‍വയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ദാരുണാന്ത്യം സംഭവിക്കുന്നത്. ജോട്ടയും സഹോദരനും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനിയാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കാര്‍ റോഡില്‍ നിന്ന് തെന്നിമാറുകയും ടയര്‍ പൊട്ടുകയും ചെയ്തു. പിന്നാലെ വാഹനം മറിഞ്ഞ് തീപ്പിടിക്കുകയായിരുന്നു. സമോറയില്‍ എ 52 ഹൈവേയിലാണ് അപകടം നടക്കുന്നത്.
Content Highlights: Indian cricketer Mohammed Siraj honors precocious Liverpool prima Diogo Jota with a touching gesture








English (US) ·