Authored by: അശ്വിനി പി|Samayam Malayalam•3 Feb 2026, 12:46 p.m. IST
ഷാജി എ ജോണ്‍ സംവിധാനം ചെയ്ത, സംഗീതം സംവദിക്കുന്ന ഡോക്യുമെന്ററി ചിത്രമായ തിരുവരംഗര്‍ - ദി ഡീയിറ്റി സിംഗേഴ്‌സ് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു
തിരുവരംഗർവെറുമൊരു സംഗീത പ്രകടനത്തിനപ്പുറം, ദൈവസാന്നിധ്യവും പ്രകൃതിയുടെ താളവും തലമുറകളുടെ സ്മരണകളും കോര്‍ത്തിണക്കിയ ഭക്തിപൂര്‍വ്വമായ ഒരാചാരത്തെയാണ് documentary ഒപ്പിയെടുക്കുന്നത്. സംഭാഷണങ്ങളേക്കാള്‍ സംഗീതത്തിനും ശബ്ദത്തിനും പ്രാധാന്യം നല്‍കുന്ന ഈ മ്യൂസിക്കല്‍ ഡോക്യുമെന്ററി, വിശ്വാസം, തൊഴില്‍, ജാതി, ദിനചര്യ എന്നിവയെ എങ്ങനെ ഒരു ഗ്രാമീണ സമൂഹം സംഗീതത്തിലൂടെ ബന്ധിപ്പിക്കുന്നു എന്ന് നിരീക്ഷിക്കുന്നു. സമകാലിക കേരളം ഇത്തരത്തിലുള്ള പാരമ്പര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ഗൗരവകരമായ ചര്‍ച്ചയും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്.
Also Read: അമ്മച്ചിയുടെ കൈ ചേര്‍ത്തു പിടിച്ച് ബിനീഷ് താരയെ ജീവിതത്തിലേക്ക് സ്വീകരിച്ചു; ഇനി ഇടവും വലവും പിടിക്കാന്‍ ആളായിശ്രദ്ധേയമായ നേട്ടങ്ങള്‍
അന്താരാഷ്ട്ര വേദികളില്‍ ഇതിനോടകം തന്നെ ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്: തിരുവരംഗര്‍ - ദി ഡീയിറ്റി സിംഗേഴ്‌സ്' 2025-ലെ കൊഹിനൂര്‍ ഫിലിം ഫെസ്റ്റിവല്‍, മുംബൈയില്‍ മികച്ച ഡോക്യുമെന്ററിയായി വിജയിക്കുകയും, 28-ാം സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവല്‍ (ചെന്നൈ), ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് എക്‌സ്‌പെരിമെന്റല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (കാലിക്കറ്റ്), നാനോകോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ - യു എസ് എ, പ്ലാനറ്റ്.ഡോക് അന്താരാഷ്ട്ര സാമൂഹ്യ-പരിസ്ഥിതി ചലച്ചിത്രമേള - ബ്രസീല്‍, ഇന്റര്‍നാഷണല്‍ ഫോക്ലോര്‍ ഫിലിം ഫെസ്റ്റിവല്‍ (ഇന്ത്യ) എന്നിവയടക്കം നിരവധി ദേശീയ-അന്താരാഷ്ട്ര മേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.H-1B വിസ നടപടികൾ തുടങ്ങുന്നു! ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ






English (US) ·